മാഞ്ചസ്റ്റർ സി​റ്റി​ക്കും ലി​വ​ര്‍പൂ​ളി​നും ജ​യം
മാഞ്ചസ്റ്റർ സി​റ്റി​ക്കും ലി​വ​ര്‍പൂ​ളി​നും ജ​യം
Monday, August 13, 2018 12:51 AM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ആ​ഴ്‌​സ​ണ​ല്‍ പ​രി​ശീ​ല​ക​ന്‍ യു​ന​യ് എം​റെ​യ്ക്ക് വി​ജ​യ​ത്തോ​ടെ തു​ട​ങ്ങാ​നാ​യി​ല്ല. ആ​ഴ്‌​സ​ണ​ലി​നെ 2-0ന് ​മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി തോ​ല്‍പ്പി​ച്ചു. സ്വ​ന്തം എ​മി​റേ​റ്റ്‌​സ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ വി​ജ​യ​ത്തോ​ടെ തു​ട​ങ്ങാ​മെ​ന്ന മോ​ഹ​മാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ത​ക​ര്‍ത്ത​ത്. റ​ഹീം സ്റ്റെ​ര്‍ലിം​ഗി​ലൂ​ടെ (14-ാം മി​നി​റ്റ്) പെ​പ് ഗാ​ര്‍ഡി​യോ​ള​യു​ടെ ടീം ​ആ​ദ്യ ഗോ​ള്‍ നേ​ടി. ബെ​ഞ്ച​മി​ന്‍ മെ​ന്‍ഡി​യു​ടെ പാ​സി​ല്‍നി​ന്നാ​യി​രു​ന്നു ഗോൾ. മി​ക​ച്ച പ്ര​തി​രോ​ധ​വു​മാ​യി സി​റ്റി ആ​ഴ്‌​സ​ണി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ മു​ന​യൊ​ടി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ ആ​ഴ്‌​സ​ണ​ല്‍ ഒ​റ്റ​പ്പെ​ട്ട മു​ന്നേ​റ്റ​ങ്ങ​ള്‍ ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. 64-ാം മി​നി​റ്റി​ല്‍ ബെ​ര്‍ണാ​ഡോ സി​ല്‍വ സി​റ്റി​ക്ക് പു​തി​യ സീ​സ​ണി​ലെ ആ​ദ്യ ജ​യം ന​ല്‍കി. ഈ ​ഗോ​ളും മെ​ന്‍ഡി​യു​ടെ പാ​സി​ല്‍നി​ന്നാ​യി​രു​ന്നു.


ഇ​ന്ന​ലെ​ത്തെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സാ​ദി​യോ മാ​നെ​യു​ടെ ഇ​ര​ട്ട ഗോ​ളി​ല്‍ ലി​വ​ര്‍പൂ​ള്‍ 4-0ന് ​വെ​സ്റ്റ്ഹാം യു​ണൈ​റ്റ​ഡി​നെ തോ​ല്‍പി​ച്ചു. 45+2, 53 മി​നി​റ്റു​ക​ളി​ലാ​ണ് മാ​നെ​യു​ടെ ഗോ​ളു​കള്‍. 19-ാം മി​നി​റ്റി​ല്‍ സൂ​പ്പ​ര്‍ താ​രം മു​ഹ​മ്മ​ദ് സ​ല​യാ​ണ് ഗോ​ള​ടി​ക്കു തു​ട​ക്ക​മി​ട്ട​ത്. 88-ാം മി​നി​റ്റി​ല്‍ ഡാ​നി​യ​ല്‍ സ്റ്റു​റി​ഡ്ജ് ലി​വ​ര്‍പൂ​ളി​ന്‍റെ ഗോ​ള്‍ പ​ട്ടി​ക പൂ​ര്‍ത്തി​യാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.