ലോഡ്സിൽ ആൻഡേഴ്സണ് 100 വിക്കറ്റ്
ലോഡ്സിൽ ആൻഡേഴ്സണ് 100 വിക്കറ്റ്
Monday, August 13, 2018 12:51 AM IST
ല​​ണ്ട​​ൻ: ക്രി​​ക്ക​​റ്റി​​ലെ മെ​​ക്ക​​യാ​​യ ലോ​​​​ഡ്സി​​ൽ 100 വി​​ക്ക​​റ്റ് വീ​​ഴ്ത്തു​​ന്ന ആ​​ദ്യ​​താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ൺ സ്വ​​ന്ത​​മാ​​ക്കി. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​ർ മു​​ര​​ളി വി​​ജ​​യി​​യെ പു​​റ​​ത്താ​​ക്കി​​യാ​​ണ് ആ​​ൻ​​ഡേ​​ഴ്സ​​ൺ നേ​​ട്ട​​ത്തി​​നു​​ട​​മ​​യാ​​യ​​ത്. ഒ​​രു ഗ്രൗ​​ണ്ടി​​ൽ നൂ​​റു വി​​ക്ക​​റ്റ് എ​​ന്ന നേ​​ട്ടം കൈ​​വ​​രി​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത്തെ താ​​ര​​മാ​​ണ് ആ​​ൻ​​ഡേ​​ഴ്സ​​ൺ. ശ്രീ​​ല​​ങ്ക​​യു​​ടെ മു​​ത്ത​​യ്യ മു​​ര​​ളീ​​ധ​​ര​​ൻ കൊ​​ളം​​ബോ സിം​​ഹ​​ളീ​​സ് സ്പോ​​ർ​​ട്സ് ക്ല​​ബ് (166), കാ​​ൻ​​ഡി(117), ഗാൾ(111) എ​​ന്നീ മൈ​​താ​​ന​​ങ്ങ​​ളി​​ൽ നൂ​​റു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യി​​ട്ടു​​ണ്ട്.

ആൻഡേഴ്സൺ ആറു പേരെ മടക്കിയതു പൂജ്യത്തിന്

ല​ണ്ട​ൻ‌: ലോ​​ഡ്സ് ടെ​സ്റ്റി​ൽ ഒ​ന്പ​തു വി​ക്ക​റ്റ് വീ​ഴ്ത്തി ഇ​ന്ത്യ​യെ ഇ​ന്നിം​ഗ്സി​നു ത​ക​ർ​ത്ത ആ​ൻ​ഡേ​ഴ്സ​ൺ ആ​റു പേ​രെ പു​റ​ത്താ​ക്കി​യ​തു പൂ​ജ്യ​ത്തി​ന്. ര​ണ്ട് ഇ​ന്നിം​ഗ്സി​ലും മൂ​ന്നു ബാ​റ്റ്സ്മാ​ന്മാ​രെ വീതം പൂ​ജ്യ​ത്തി​നു മ​ട​ക്കി​യ ആ​ൻ​ഡേ​ഴ്സ​ൺ മു​ര​ളി വി​ജ​യി​യെ ര​ണ്ട് ഇ​ന്നിം​ഗ്സി​ലും പൂ​ജ്യ​ത്തി​നു വീ​ഴ്ത്തി.


ഇം​ഗ്ല​ണ്ടി​ന്‍റെ വി​ഖ്യാ​ത സ്പി​ന്ന​ർ ജിം ​ലേ​ക്ക​ർ ഒ​രു ടെ​സ്റ്റി​ൽ എ​ട്ടു ബാ​റ്റ്സ്മാ​ന്മാ​രെ പൂ​ജ്യ​ത്തി​നു പു​റ​ത്താ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ട് ഇ​ന്നിം​ഗ്സി​ലു​മാ​യി 19 വി​ക്ക​റ്റ് വീ​ഴ്ത്തി റി​ക്കാ​ർ​ഡി​ട്ട ടെ​സ്റ്റി​ലാ​ണു ലേ​ക്ക​ർ എ​ട്ടു പേ​രെ പൂ​ജ്യ​ത്തി​നു പു​റ​ത്താ​ക്കി​യ​ത്. ഒ​ന്പ​തു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​തി​ൽ ആ​റു പേ​രെ​യും പൂ​ജ്യ​ത്തി​നു മ​ട​ക്കി​യ​താ​ണ് ആ​ൻ​ഡേ​ഴ്സ​ന്‍റെ നേ​ട്ട​ത്തി​നു മാ​റ്റു കൂ​ട്ടു​ന്ന​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ ജോ​ർ​ജ് ലോ​ഹ്‌​മാ​നും ഒ​രു ടെ​സ്റ്റി​ൽ ആ​റു പേ​രെ പൂ​ജ്യ​ത്തി​നു പു​റ​ത്താ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.