പി​ന്തു​ണ തേ​ടി കോ​ഹ്‌ലി
പി​ന്തു​ണ തേ​ടി കോ​ഹ്‌ലി
Wednesday, August 15, 2018 12:35 AM IST
ല​ണ്ട​ന്‍: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ലെ തോ​ല്‍വി​ ഇ​ന്ത്യ​ന്‍ ടീ​മി​നെ ഉ​ല​ച്ചു​ക​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. മു​തി​ര്‍ന്ന താ​ര​ങ്ങ​ളി​ല്‍ പ​ല​രും ടീ​മി​നെ​തി​രേ വി​മ​ര്‍ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു. ആ​രാ​ധ​ക​രി​ല്‍ നി​ന്നും ടീ​മി​ന് വി​മ​ര്‍ശ​ന​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​രു​ന്നു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രാ​ധ​ക​രു​ടെ പി​ന്തു​ണ തേ​ടി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി. ‘ചി​ല​പ്പോ​ള്‍ ന​മ്മ​ള്‍ ജ​യി​ക്കും മ​റ്റു ചി​ല​പ്പോ​ള്‍ ന​മ്മ​ള്‍ ചി​ല​ത് പ​ഠി​ക്കും. എ​ങ്കി​ലും നി​ങ്ങ​ള്‍ ഞ​ങ്ങ​ളെ കൈ​വി​ടി​ല്ലെ​ന്ന് അ​റി​യാം, ഞ​ങ്ങ​ളും നി​ങ്ങ​ളെ കൈ​വി​ടി​ല്ലെ​ന്ന് ഉ​റ​പ്പു​ത​രു​ന്നു. ഇ​നി മു​ന്നോ​ട്ടും ഉ​യ​ര്‍ച്ച​യി​ലും’’ കോ​ഹ്‌​ലി ത​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ല്‍ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.