ര​മേ​ഷ് പ​വാ​ര്‍ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​കന്‍
ര​മേ​ഷ് പ​വാ​ര്‍ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​കന്‍
Wednesday, August 15, 2018 12:35 AM IST
മും​ബൈ: ഇ​ന്ത്യ​യു​ടെ മു​ന്‍ ഓ​ഫ് സ്പി​ന്ന​ര്‍ ര​മേ​ഷ് പ​വാ​ര്‍ ഇ​ന്ത്യ​യു​ടെ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ താ​ത്കാ​ലി​ക പ​രി​ശീ​ല​ക​നാ​യി ഐ​സി​സി വ​നി​ത ട്വ​ന്‍റി20 ലോ​ക​ക​പ്പ് വ​രെ തു​ട​രും. ന​വം​ബ​റി​ലാ​ണ് ലോ​ക​ക​പ്പ്. പ​വാ​റി​നെ താ​ത്കാ​ലി​ക പ​രി​ശീ​ല​ക​നാ​യി ജൂ​ലൈ​യി​ല്‍ ക​മ്മി​റ്റി ഓ​ഫ് അ​ഡ്മി​നി​സ്‌​ട്രേ​റ്റേ​ഴ്‌​സ് പ്ര​ഖ്യാ​പി​ച്ച​ത്.

കാ​ര​ണ​മൊ​ന്നു​മി​ല്ലാ​തെ മു​ന്‍ ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റ​ര്‍ തു​ഷാ​ര്‍ അ​രോ​ത്തെ പു​റ​ത്താ​ക്കി​യാ​ണ് പ​വാ​റി​നെ പ​രി​ശീ​ല​കനാ​ക്കി​യ​ത്. ലോ​ക​ക​പ്പി​നു വെ​റും മൂ​ന്നു മാ​സ​മു​ള്ള​പ്പോ​ള്‍ മു​ഴു​വ​ന്‍ സ​മ​യം കോ​ച്ചി​നെ അ​ന്വേ​ഷി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ലാ​ണ് പ​വാ​റി​നോ​ട് ലോ​ക​ക​പ്പ് വ​രെ തു​ട​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​രി​ശീ​ല​ക​നാ​യി പ​രി​ച​യ​സ​മ്പ​ത്തി​ല്ലാ​ത്ത പ​വാ​ര്‍ അ​ടു​ത്ത​യി​ടെ​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍നി​ന്ന് ക്രി​ക്ക​റ്റ് പ​രി​ശീ​ല​ക​നാ​കാ​നു​ള്ള ലെ​വ​ൽ മൂ​ന്ന് കോ​ഴ്‌​സ് പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ഇ​ന്ത്യ​ക്കു​വേ​ണ്ടി പ​വ​ര്‍ ര​ണ്ടു ടെ​സ്റ്റും 31 ഏ​ക​ദി​ന​വും ക​ളി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.