ട്വന്‍റി20: ശ്രീലങ്കയ്ക്കു ജയം
ട്വന്‍റി20: ശ്രീലങ്കയ്ക്കു ജയം
Wednesday, August 15, 2018 12:35 AM IST
കൊ​ളം​ബോ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ​യു​ള്ള ഏ​ക ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ല്‍ ശ്രീ​ല​ങ്ക​യ്ക്കു മൂ​ന്നു വി​ക്ക​റ്റ് ജ​യം. ട്വ​ന്‍റി 20യി​ല്‍ ബാ​റ്റ്‌​സ്ന്‍മാ​ര്‍ക്കും മി​ക​വ് തെ​ളി​യി​ക്കാ​മെ​ന്നു തെ​ളി​യി​ച്ച് മ​ത്സ​ര​മാ​യി​രു​ന്നു. ടോ​സ് നേ​ടി ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ല​ങ്ക​ന്‍ ബൗ​ള​ര്‍മാ​ര്‍ 16.4 ഓ​വ​റി​ല്‍ 98 റ​ണ്‍സി​നു എ​ല്ലാ​വ​രെ​യും പു​റ​ത്താ​ക്കി. 16 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് 99 റ​ണ്‍സ് നേ​ടി ശ്രീ​ല​ങ്ക ജ​യി​ച്ചു.
20 റ​ണ്‍സ് എ​ടു​ത്ത ഓ​പ്പ​ണ്‍ ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍. മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ല​ക് ഷ​ന്‍ സ​ന്ദാ​ക​ന്‍, ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ധ​ന​ഞ്ജ​യ ഡ ​സി​ല്‍വ, അ​കി​ല ധ​ന​ഞ്ജ​യ എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും ക​സാ​ന്‍ ര​ഞ്ജി​ത, ഇ​സ്‌​റു ഉ​ദാ​ന എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.


അ​നാ​യാ​സ ജ​യ​ത്തി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക​യും ബാ​റ്റിം​ഗി​ല്‍ ബു​ദ്ധി​മു​ട്ടി. ആ​റു റ​ണ്‍സ് എ​ടു​ത്ത​പ്പോ​ള്‍ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​മാ​യി. പി​ന്നീ​ടൊ​രു​മി​ച്ച ധ​ന​ഞ്ജ​യ ഡ ​സി​ല്‍വ​യും ദി​നേ​ശ് ച​ണ്ടി​മ​ലും ജ​യ​ത്തി​ലെ​ത്തി​ക്കു​മെ​ന്നു തോ​ന്നി. ഡി ​സി​ല്‍വ പു​റ​ത്താ​യെ​ങ്കി​ലും ഷ​നാ​ക (16) ച​ണ്ടി​മ​ലി​നൊ​പ്പം ചേ​ര്‍ന്ന് ജ​യം നേ​ടു​മെ​ന്ന് ഉ​റ​പ്പി​ച്ചു. എ​ന്നാ​ല്‍ തു​ട​ര്‍ച്ച​യാ​യി മൂ​ന്നു വി​ക്ക​റ്റ് വീ​ണ​പ്പോ​ള്‍ ല​ങ്ക ഞെ​ട്ടി. ച​ണ്ടി​മ​ല്‍ (36) പു​റ​ത്താ​കാ​തെ നി​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.