എം​​ബാ​​പ്പെ ഡ​​ബി​​ളി​​ൽ പി​​എ​​സ്ജി
എം​​ബാ​​പ്പെ ഡ​​ബി​​ളി​​ൽ പി​​എ​​സ്ജി
Monday, August 20, 2018 12:35 AM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ലോ​​ക​​ക​​പ്പ് യു​​വ​​താ​​ര​​മാ​​യ കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളി​​ൽ പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്നു ജ​​യം. ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷം മൂ​​ന്നെ​​ണ്ണം തി​​രി​​ച്ച​​ടി​​ച്ചാ​​ണ് പി​​എ​​സ്ജി ഗ്വി​​ഗാം​​ന്പി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

പ​​ക​​ര​​ക്കാ​​ര​​നാ​​യി ഇ​​റ​​ങ്ങി​​യാ​​യി​​രു​​ന്നു എം​​ബാ​​പ്പെ ഗോ​​ൾ നേ​​ട്ട​​മാ​​ഘോ​​ഷി​​ച്ച​​ത്.മ​​ത്സ​​ര​​ത്തി​​ന്‍റെ 20-ാം മി​​നി​​റ്റി​​ൽ പി​​എ​​സ്ജി​​യു​​ടെ പ്ര​​തി​​രോ​​ധ​​നി​​ര​​യു​​ടെ പി​​ഴ​​വി​​ൽ​​നി​​ന്ന് നോ​​ള​​ൻ റോ​​ക്സ് ഗ്വി​​ഗാം​​ന്പി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. 53-ാം മി​​നി​​റ്റി​​ൽ നെ​​യ്മ​​റി​​നെ ബോ​​സ്കി​​നു​​ള്ളി​​ൽ വ​​ലി​​ച്ചി​​ട്ട​​തി​​ന് ല​​ഭി​​ച്ച പെ​​ന​​ൽ​​റ്റി​​യി​​ലൂ​​ടെ പി​​എ​​സ്ജി ഒ​​പ്പ​​മെ​​ത്തി. നെ​​യ്മ​​റാ​​യി​​രു​​ന്നു കി​​ക്ക് ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ച്ച​​ത്. തു​​ട​​ർ​​ന്ന് 82, 90 മി​​നി​​റ്റു​​ക​​ളി​​ൽ എം​​ബാ​​പ്പെ​​യു​​ടെ ഗോ​​ളു​​ക​​ളി​​ലൂ​​ടെ പി​​എ​​സ്ജി ജ​​യം കൈ​​പ്പി​​ടി​​യി​​ലൊ​​തു​​ക്കി.

്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.