കോ​​ഹ്‌​ലി ​ഏ​​റ്റ​​വും മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​ൻ: വോ​​ണ്‍
കോ​​ഹ്‌​ലി ​ഏ​​റ്റ​​വും മി​​ക​​ച്ച  ക​​ളി​​ക്കാ​​ര​​ൻ: വോ​​ണ്‍
Wednesday, August 22, 2018 12:56 AM IST
ല​​ണ്ട​​ൻ: ഇം​ഗ്ല​ണ്ടി​​നെ​​തി​​രാ​​യ മൂ​​ന്നാം ടെ​​സ്റ്റി​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ഇ​​ന്ത്യ​​ക്കാ​​യി സെ​​ഞ്ചു​​റി നേ​​ടി​​യ വി​​രാ​​ട് കോ​​ഹ്‌​ലി​​യെ അ​​ക​​മ​​ഴി​​ഞ്ഞു പ്ര​​ശം​​സി​​ച്ച് ഇം​ഗ്ലീ​ഷ് മു​​ൻ ക്യാ​​പ്റ്റ​​ൻ മൈ​​ക്കി​​ൾ വോ​​ണ്‍. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​നാ​​ണ് കോ​​ഹ്‌​ലി ​എ​​ന്നാ​​ണ് വോ​​ണ്‍ പ്രശംസിച്ച​​ത്. മി​​ക​​ച്ച ക​​ളി​​ക്കാ​​ർ ഇ​​പ്പോ​​ൾ പ​​ല​​രു​​ണ്ട്. എ​​ന്നാ​​ൽ, ക്രി​​ക്ക​​റ്റി​​ന്‍റെ എ​​ല്ലാ ഫോ​​ർ​​മാ​​റ്റി​​ലും ഈ ​​നൂ​​റ്റാ​​ണ്ടി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച​​ത് കോ​​ഹ്‌​ലി​​ത​​ന്നെ- വോ​​ണ്‍ പ​​റ​​ഞ്ഞു.

മൂ​​ന്നാം ടെ​​സ്റ്റി​​ന്‍റെ ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 97ഉം ​​ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 103ഉം ​​റ​​ണ്‍​സ് ആ​​ണ് കോ​​ഹ്‌​ലി ​നേ​​ടി​​യ​​ത്. ഇ​​ന്ത്യ - ഇം​​ഗ്ല​ണ്ട് ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ലെ മ​​റ്റ് ബാ​​റ്റ്സ്മാ​ന്മാ​​രേ​​ക്കാ​​ൾ റ​​ണ്‍ വേ​​ട്ട​​യി​​ൽ ഏ​​റെ മു​​ന്നി​​ലാ​​ണ് കോ​​ഹ്‌​ലി. ​മൂ​​ന്നു ടെ​​സ്റ്റി​​ൽ​​നി​​ന്ന് 73.33 ശ​​രാ​​ശ​​രി​​യി​​ൽ ര​​ണ്ട് സെ​​ഞ്ചു​​റി ഉ​​ൾ​​പ്പെ​​ടെ 440 റ​​ണ്‍​സ് കോ​​ഹ്‌​ലി ​നേ​​ടി​​ക്ക​​ഴി​​ഞ്ഞു. 149 റ​​ണ്‍​സ് ആ​​ണ് പ​​ര​​ന്പ​​ര​​യി​​ൽ കോ​​ഹ്‌​ലി​​യു​​ടെ ഉ​​യ​​ർ​​ന്ന സ്കോ​​ർ. 753 പ​​ന്തു​​ക​​ൾ നേ​​രി​​ട്ടാ​​ണ് ഈ ​​നേ​​ട്ട​​ങ്ങ​​ൾ കോ​​ഹ്‌​ലി ​കൈ​​വ​​രി​​ച്ച​​ത്. ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടി​​യ​​തി​​ൽ ക്യാ​​പ്റ്റ​​നു പി​​ന്നി​​ലു​​ള്ള​​ത് ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യാ​​ണ്. 160 റ​​ണ്‍​സ് ആ​​ണ് പാ​​ണ്ഡ്യ ഇ​​തു​​വ​​രെ നേ​​ടി​​യ​​ത്. 158 റ​​ണ്‍​സു​​മാ​​യി ര​​ഹാ​​നെ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്.

ടെ​​സ്റ്റി​​ൽ കോ​​ഹ്‌​ലി​​യു​​ടെ 23-ാം സെ​​ഞ്ചു​​റി​​യാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ ദി​​വ​​സം പി​​റ​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.