അ​​ത്‌​ല​​റ്റി​​ക്കോ​​യ്ക്ക് സ​​മ​​നി​​ല
Wednesday, August 22, 2018 12:56 AM IST
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ൾ സീ​​സ​​ണി​​ലെ ത​​ങ്ങ​​ളു​​ടെ ആ​​ദ്യമ​​ത്സ​​ര​​ത്തി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് സ​​മ​​നി​​ല വ​​ഴ​​ങ്ങി. വ​​ല​​ൻ​​സി​​യ​​യാ​​ണ് ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലെ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ അ​​ത്‌​ല​​റ്റി​​ക്കോ​​യെ 1-1 സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ക്കി​​യ​​ത്. വ​​ല​​ൻ​​സി​​യ​​യ്ക്കാ​​യി റോ​​ഡ്രി​​ഗോ​​യും (56-ാം മി​​നി​​റ്റ്) അ​​ത്‌​ല​​റ്റി​​ക്കോ​​യ്ക്കാ​​യി കോ​​റെ​​യ​​യും (26-ാം മി​​നി​​റ്റ്) ഗോ​​ൾ നേ​​ടി.


യു​​വേ​​ഫ സൂ​​പ്പ​​ർ ക​​പ്പി​​ൽ ക​​ഴി​​ഞ്ഞയാ​​ഴ്ച റ​​യ​​ൽ മാ​​ഡ്രി​​ഡി​​നെ കീ​​ഴ​​ട​​ക്കി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു അ​​ത്‌​ല​​റ്റി​​ക്കോ വ​​ല​​ൻ​​സി​​യ​​യ്ക്കെ​​തി​​രേ ഇ​​റ​​ങ്ങി​​യ​​ത്. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ ബി​​ൽ​​ബാ​​വോ 2-1നു ​​ലെ​​ഗാ​​ൻ​​സി​​നെ കീ​​ഴ​​ട​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.