മാ​​ഞ്ച​​സ്റ്റ​​റി​​ൽ മൗ​​റീ​​ഞ്ഞോ ത​​ന്നെ
മാ​​ഞ്ച​​സ്റ്റ​​റി​​ൽ മൗ​​റീ​​ഞ്ഞോ ത​​ന്നെ
Wednesday, August 22, 2018 12:56 AM IST
ഇം​​ഗ്ലീ​ഷ് ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ പ​​രി​​ശീ​​ല​​ക​​സ്ഥാ​​ന​​ത്ത് ഹൊ​​സെ മൗ​​റീ​​ഞ്ഞോ​​ത​​ന്നെ തു​​ട​​രു​​മെ​​ന്ന് ക്ല​​ബ് വൃ​​ത്ത​​ങ്ങ​​ൾ. പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ഞാ​​യ​​റാ​​ഴ്ച ബ്രി​​ങ്ടോ​​ണി​​നോ​​ട് 2-3നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ മൗ​​റീ​​ഞ്ഞോ​​യ്ക്കെ​​തി​​രേ വി​​മ​​ർ​​ശ​​ന​​മു​​യ​​ർ​​ന്നി​​രു​​ന്നു. മൗ​​റീ​​ഞ്ഞോ​​യ്ക്കു പ​​ക​​രം റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ മു​​ൻ പ​​രി​​ശീ​​ല​​ക​​നാ​​യ സി​​ന​​ദി​​ൻ സി​​ദാ​​നെ കൊ​​ണ്ടു​​വ​​രു​​മെ​​ന്നാ​​യി​​രു​​ന്നു സൂ​​ച​​ന​​ക​​ൾ. എ​​ന്നാ​​ൽ, സി​​ദാ​​ന് നി​​ല​​വി​​ൽ മാ​​ഞ്ച​​സ്റ്റ​​റി​​ൽ ജോ​​ലി​​യി​​ല്ലെ​​ന്ന് ക്ല​​ബ് അ​​ധി​​കൃ​​ത​​ർ​​ത​​ന്നെ വ്യ​​ക്ത​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.


സീ​​സ​​ണി​​ന്‍റെ ആ​​രം​​ഭ​​ത്തി​​ൽ മൗ​​റീ​​ഞ്ഞോ ആ​​വ​​ശ്യ​​പ്പെ​​ട്ട താ​​ര​​ങ്ങ​​ളെ സ്വ​​ന്ത​​മാ​​ക്കാ​​ൻ യു​​ണൈ​​റ്റ​​ഡി​​ന്‍റെ മാ​​നേ​​ജ്മെ​​ന്‍റ് ത​​യാ​​റാ​​യി​​രു​​ന്നി​​ല്ല. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് താ​​ൻ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ മാ​​ത്ര​​മാ​​ണെ​​ന്നും ടീ​​മി​​നു വ​​രാ​​നി​​രി​​ക്കു​​ന്ന​​ത് ക​​ടു​​ത്ത ദി​​ന​​ങ്ങ​​ളാ​​ണെ​​ന്നും അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.