തൊ​ഴി​ലാ​ളി മ​രി​ച്ചു; സൂ​ര്യാ​തപമെന്നു സം​ശ​യം
തൊ​ഴി​ലാ​ളി മ​രി​ച്ചു; സൂ​ര്യാ​തപമെന്നു സം​ശ​യം
Saturday, March 24, 2018 3:15 AM IST
കോഴിക്കോട്: കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ തൊ​​​ഴി​​​ലാ​​​ളി കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു. കൂ​​​രാ​​​ച്ചു​​​ണ്ട് പൂ​​​വ്വ​​​ത്താം​​​കു​​​ന്നി​​​ലെ ക​​​ണ്ടോ​​​ത്തു​​​ക​​​ണ്ടി ഗോ​​​പാ​​​ല​​​ൻ (60) ആ​​​ണ് മ​​​രി​​​ച്ച​​​ത്. സൂ​​​ര്യാ​​​ത​​പ​​​മേ​​​റ്റ​​​താ​​​ണെ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്നു.

ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി വി​​​ളി​​​ക്കാ​​​ൻ കൃ​​​ഷി​​​യു​​​ട​​​മ ചെ​​​ന്ന​​​പ്പോ​​​ൾ അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ൽ നി​​​ല​​​ത്തു​​​വീ​​​ണു കി​​​ട​​​ക്കു​​​ന്ന നി​​​ല​​​യി​​​ൽ കാ​​​ണു​​​ക​​​യാ​​​യി​​​രു​​​ന്നു. കൂ​​​രാ​​​ച്ചു​​​ണ്ടി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു.മ​​​ര​​​ണകാ​​​ര​​​ണം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷ​​​മേ സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​നാ​​​വൂ എ​​​ന്നു ഡോ​​​ക്‌​​​ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു. ഭാ​​​ര്യ: ജാ​​​നു. മ​​​ക്ക​​​ൾ: ശ്രീ​​​ജ, റീ​​​ന, ശ്രീ​​​ജേ​​​ഷ്, റി​​​നീ​​​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.