ആ​കാ​ശ് തി​ല്ല​ങ്കേ​രി​ക്കു ജയിലിൽ വ​ഴി​വി​ട്ട സ​ഹാ​യം ന​ൽ​കി​യെ​ന്നു സു​ധാ​ക​ര​ൻ
ആ​കാ​ശ് തി​ല്ല​ങ്കേ​രി​ക്കു ജയിലിൽ വ​ഴി​വി​ട്ട സ​ഹാ​യം ന​ൽ​കി​യെ​ന്നു സു​ധാ​ക​ര​ൻ
Saturday, March 24, 2018 2:05 AM IST
ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ സ്പെ​​​ഷ​​​ൽ സ​​​ബ് ജ​​​യി​​​ലി​​​ൽ നി​​​യ​​​മ​​​ലം​​​ഘ​​​നം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ. ശു​​​ഹൈ​​​ബ് വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ ആ​​​കാ​​​ശ് തി​​​ല്ല​​​ങ്കേ​​​രി​​​ക്കു ജ​​​യി​​​ല​​​ധി​​​കൃ​​​ത​​​ർ വ​​​ഴി​​​വി​​​ട്ട സ​​​ഹാ​​​യം ന​​​ൽ​​​കി​​​യെ​​​ന്നു കാ​​​ണി​​​ച്ച് ജ​​​യി​​​ൽ ഡി​​​ജി​​​പി​​​ക്കു സു​​​ധാ​​​ക​​​ര​​​ൻ പ​​​രാ​​​തി ന​​ൽ​​കി.

ഈ​​​ മാ​​​സം 9, 13, 16 തീ​​​യ​​​തി​​​ക​​​ളി​​​ൽ കൂ​​​ത്തു​​​പ​​​റ​​​ന്പ് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ഒ​​​രു യു​​​വ​​​തി​​​ക്ക് ആ​​​കാ​​​ശ് തി​​​ല്ല​​​ങ്കേ​​​രി​​​യു​​​മാ​​​യി മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം സം​​​സാ​​​രി​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി​​​യ​​​താ​​​യാ​​ണു പ​​​രാ​​​തി. ജ​​​യി​​​ലി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​മി​​​ല്ലാ​​​ത്ത സ്ഥ​​​ല​​​ത്തു​​​വ​​​ച്ചാ​​​ണ് യു​​​വ​​​തി​​​യു​​​മാ​​​യി സം​​​സാ​​​രി​​​ക്കാ​​​ൻ ആ​​​കാ​​​ശ് തി​​​ല്ല​​​ങ്കേ​​​രി​​​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി​​​ക്കൊ​​​ടു​​​ത്ത​​​ത്. കൂ​​​ടാ​​​തെ ശു​​​ഹൈ​​​ബ് വ​​​ധ​​​ക്കേ​​​സി​​​ലെ 11 പ്ര​​​തി​​​ക​​​ൾ​​​ക്കും ജ​​​യി​​​ലി​​​നു​​​ള്ളി​​​ൽ അ​​​ഴി​​​ഞ്ഞാ​​​ടാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ളാ​​​ണു ജ​​​യി​​​ൽ സൂ​​​പ്ര​​​ണ്ട​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ചെ​​​യ്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തെ​​ന്നും പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു.


തി​​​രി​​​ച്ച​​​റി​​​യ​​​ൽ പ​​​രേ​​​ഡി​​​നു ഹാ​​​ജ​​​രാ​​​യ കേ​​​സി​​​ലെ പ്ര​​​ധാ​​​ന ദൃ​​​ക്സാ​​​ക്ഷി​​​ക​​​ളാ​​​യ മൂ​​ന്നു യു​​​വാ​​​ക്ക​​​ളെ പ്ര​​​തി ദീ​​​പ് ച​​​ന്ദ് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.