ഉം​റ ക​ഴി​ഞ്ഞ് വ​രു​ന്ന​തി​നി​ടെ വീ​ട്ട​മ്മ വി​മാ​ന​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു
ഉം​റ ക​ഴി​ഞ്ഞ് വ​രു​ന്ന​തി​നി​ടെ വീ​ട്ട​മ്മ വി​മാ​ന​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു
Monday, April 23, 2018 11:47 PM IST
വ​ട​ക്ക​ഞ്ചേ​രി: ഉം​റ​ക്ക് പോ​യ വീ​ട്ട​മ്മ, ഉം​റ ക​ഴി​ഞ്ഞു തി​രി​ച്ച് വ​രു​ന്പോ​ൾ വി​മാ​ന​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. മു​ട​പ്പ​ല്ലൂ​ർ പ​യ്യാ റോ​ഡ് പ​രേ​ത​നാ​യ ഹ​നീ​ഫ റാ​വു​ത്ത​റു​ടെ ഭാ​ര്യ സ​ബൂ​റ(64) യാ​ണ് മ​രി​ച്ച​ത്.

ഉം​റ ക​ഴി​ഞ്ഞു ഇ​ന്ന​ലെ മ​ട​ങ്ങു​ന്ന​തി​നി​ടെ നെ​ടു​ന്പാ​ശ്ശേ​രി​യി​ൽ വി​മാ​നം ഇ​റ​ങ്ങാ​ൻ ഏ​താ​നും സ​മ​യം ബാ​ക്കി നി​ൽ​ക്കെ​യാ​യി​രു​ന്നു മ​ര​ണം. നെ​ഞ്ച് വേ​ദ​ന ഉ​ണ്ടാ​യ​പ്പോ​ൾ വി​മാ​ന​ത്തി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി, വി​മാ​നം ഇ​റ​ങ്ങി​യ ഉ​ട​ൻ ചി​കി​ത്സ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യെ​ങ്കി​ലും അ​തി​നു മു​ന്പേ മ​ര​ണം സം​ഭ​വി​ച്ചു.​ ക​ഴി​ഞ്ഞ 11നാ​ണ് ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം ഇ​വ​ർ ഉം​റ​ക്ക് പോ​യ​ത്.​

ഇ​ന്ന​ലെ രാ​ത്രി​യോ​ടെ മൃ​ത​ദ്ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു. ഇ​ന്ന​ലെ ഗ​ൾ​ഫി​ൽ പോ​യ ഏ​ക മ​ക​ൻ എ​ത്തി​യ ശേ​ഷം ഇ​ന്ന് ക​ബ​റ​ട​ക്കം ന​ട​ത്തും. അ​മ്മ​ക്ക് ഉം​റ​ക്ക് പോ​കാ​നാ​യാ​ണ് ര​ണ്ടാ​ഴ്ച​ത്തെ ലീ​വി​ന് മ​ക​ൻ സെ​യ്ദ്ദ് ഇ​ബ്രാ​ഹിം നാ​ട്ടി​ൽ വ​ന്ന​ത്. ഉം​റ ക​ഴി​ഞ്ഞു എ​ത്തു​ന്ന അ​മ്മ​യെ നെ​ടു​ന്പാ​ശ്ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ വെ​ച്ച് ക​ണ്ട് അ​തി​നു ശേ​ഷ​മു​ള്ള വി​മാ​ന​ത്തി​ൽ ഗ​ൾ​ഫി​ൽ പോ​കാ​നാ​യി​രു​ന്നു മ​ക​ൻ സെ​യ്ദ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​മ്മ വ​രു​ന്ന വി​മാ​നം വൈ​കു​ക​യും മ​ക​ന്‍റെ വി​മാ​നം സ​മ​യ​ത്തു ത​ന്നെ പ​റ​ന്ന് ഉ​യ​രു​ക​യും ചെ​യ്തു. ഗ​ൾ​ഫി​ലെ​ത്തി​യാ​ണ് അ​മ്മ​യു​ടെ മ​ര​ണ വി​വ​രം മ​ക​ൻ അ​റി​ഞ്ഞ​ത്.​കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ട​പ്പ​ല്ലൂ​ർ യൂ​ണി​റ്റ് അം​ഗ​മാ​ണ് മ​രി​ച്ച സ​ബൂ​റ .മ​രു​മ​ക​ൾ മും​താ​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.