അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തു
Thursday, March 22, 2018 3:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ൾ എ​​​ൽ​​​പി സ്കൂ​​​ൾ ടീ​​​ച്ച​​​ർ ((LPST), യു​​​പി സ്കൂ​​​ൾ ടീ​​​ച്ച​​​ർ((UPST), ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ(HST), ട്രെ​​​യി​​​നിം​​​ഗ് സ്കൂ​​​ൾ ടീ​​​ച്ച​​​ർ (TST)എ​​​ന്നി​​​ങ്ങ​​​നെ പു​​​ന​​​ർനാ​​​മ​​​ക​​​ര​​​ണം ചെ​​​യ്തു.

കേ​​​ര​​​ള വി​​​ദ്യാ​​​ഭ്യാ​​​സ ച​​​ട്ട​​​ങ്ങ​​​ൾ (കെ​​​ഇ​​​ആ​​​ർ) പ്ര​​​കാ​​​രം സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ അ​​​ധ്യാപ​​​ക ത​​​സ്തി​​​ക​​​ക​​​ൾ നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്തി​​​രു​​ന്ന​​​ത് എ​​​ൽ​​​പി സ്കൂ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ് (LPSA), യു​​​പി സ്കൂ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ് ((UPSA), ഹൈ​​​സ്കൂ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ് (HSA), ട്രെ​​​യി​​​നിം​​​ഗ് സ്കൂ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ് ((TSA) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​യി​​രു​​ന്നു. കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ങ്ങ​​​ളും അ​​​വ​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി സം​​​സ്ഥാ​​​ന ച​​​ട്ട​​​ങ്ങ​​​ളും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​പ്പോ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ൻ എ​​​ന്ന​​​തി​​​ന് "ടീ​​​ച്ച​​​ർ’എ​​​ന്ന പ​​​ദ​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​ണു പു​​​ന​​​ർ​​നാ​​​മ​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.