ദേ​ശീ​യ വോ​ളിബോ​ൾ ടീം ​മു​ൻ കോ​ച്ച് കലവൂർ എൻ. ഗോപിനാഥ് അന്തരിച്ചു
ദേ​ശീ​യ വോ​ളിബോ​ൾ ടീം ​മു​ൻ കോ​ച്ച്  കലവൂർ എൻ. ഗോപിനാഥ് അന്തരിച്ചു
Thursday, March 22, 2018 2:02 AM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ വോ​ളിബോ​ൾ ടീം ​മു​ൻ കോ​ച്ചും എ​സ്എ​ൻ​ഡി​പി യോ​ഗം അ​ന്പ​ല​പ്പു​ഴ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ക​ല​വൂ​ർ എ​ൻ. ഗോ​പി​നാ​ഥ് (84) ഓ​ർ​മ​യാ​യി. സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പി.​കെ. പി​ങ്കി (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ൾ: ബി​നു (പി​ആ​ൻ​ഡ്ടി ദേ​ശീ​യ വോ​ളി ടീം ​ക്യാ​പ്റ്റ​ൻ), ബി​ജു (കെ​എ​സ്ഇ​ബി വോ​ളി​ബോ​ൾ ടീം ​അം​ഗം), ബീ​ന (ക​ണി​ച്ചു​കു​ള​ങ്ങ​ര സ്കൂ​ൾ അ​ധ്യാ​പി​ക).

1935 ഒാ​ഗ​സ്റ്റ് 15ന് ​ക​ല​വൂ​ർ വേ​ലി​ക്ക​ക​ത്ത് നാ​രാ​യ​ണ​ന്‍റെ​യും നാ​രാ​യ​ണി​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ച ഗോ​പി​നാ​ഥ്, 18-ാം വ​യ​സി​ൽ വ്യോ​മ​സേ​ന​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി. 1969ൽ ​വി​ര​മി​ക്കു​ന്ന​തു​വ​രെ​യും പി​ന്നീ​ടും ഇ​ന്ത്യ​ൻ വോ​ളിബോ​ളി​ന്‍റെ ത​ല​പ്പ​ത്ത് ഗോ​പി​നാ​ഥ് ഉ​ണ്ടാ​യി​രു​ന്നു. ജി​മ്മി​ജോ​ർ​ജ് അ​ട​ക്കം ഒ​രു​പി​ടി പ്ര​തി​ഭ​ക​ളു​ടെ പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. എ​യ​ർ​ഫോ​ഴ്സി​ൽ ചേ​ർ​ന്ന ശേ​ഷം സി​ലോ​ണ്‍ ടീ​മു​മാ​യു​ള്ള മ​ത്സ​ര​ത്തി​ലാ​ണ് ഗോ​പി​നാ​ഥ് ആ​ദ്യ​മാ​യി വോ​ളി​ബോ​ൾ കു​പ്പാ​യ​മി​ടു​ന്ന​ത്. 1959-60 കാ​ല​യ​ള​വി​ൽ ഗോ​പി​നാ​ഥ് അം​ഗ​മാ​യ സ​ർ​വീ​സ​സ് ടീം ​ദേ​ശീ​യ ചാ​ന്പ്യ​ൻ​മാ​രാ​യി. 66-67 കാ​ല​യ​ള​വി​ൽ സ​ർ​വീ​സ​സ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി. ത​മി​ഴ്നാ​ട്ടി​ലെ ആ​വ​ഡി​യി​ലു​ള്ള എ​യ​ർ​ഫോ​ഴ്സ് ഫ്ള​ഡ്‌​ലി​റ്റ് സ്റ്റേ​ഡി​യം ഗോ​പി​നാ​ഥി​ന്‍റെ പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.


1972-ൽ ​ഗോ​പി​നാ​ഥ് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി വോ​ളി പ​രി​ശീ​ല​ക​നാ​യി. 73 മു​ത​ൽ 79 വ​രെ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി ചാ​ന്പ്യ​ൻ​മാ​രാ​യ​ത് ഈ ​മി​ക​വി​ലാ​യി​രു​ന്നു. 1984 മു​ത​ൽ എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പ​രി​ശീ​ല​ക​നാ​യി. 85ൽ ​ഗോ​പി​നാ​ഥ് ഇ​ന്ത്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി പ​രി​ശീ​ല​ക​നാ​യി​രി​ക്കെ ഫെ​ഡ​റേ​ഷ​ൻ ക​പ്പി​ലും ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ലും ടീം ​ജേ​താ​ക്ക​ളാ​യി.

1989 മു​ത​ൽ 92 വ​രെ ഇ​ന്ത്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി വ​നി​താ വോ​ളി ടീം ​പ​രി​ശീ​ല​ക​നാ​യി​രു​ന്നു.
ദീ​ർ​ഘ​കാ​ലം എ​സ്എ​ൻ​ഡി​പി യോ​ഗം ക​ല​വൂ​ർ 329-ാം ന​ന്പ​ർ ശാ​ഖാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. 2002ൽ ​ആ​ണ് അ​ന്പ​ല​പ്പു​ഴ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റാ​വു​ന്ന​ത്. തു​ട​ർ​ന്നി​ങ്ങോ​ട്ട് ജി​ല്ല​യി​ലെ സാ​മൂ​ഹി​ക, സാ​മു​ദാ​യി​ക മേ​ഖ​ല​ക​ളി​ലെ സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​യി. ക​ല​വൂ​രി​ലെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​യ​ർ ഉ​ത്പ​ന്ന നി​ർ​മാ​ണ ഫാ​ക്ട​റി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.