വാ​ഹ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ് കാ​ലാ​വ​ധി 20 വ​ർ​ഷ​മാ​ക്കണമെ​ന്നു ബ​സ് ഉ​ട​മ​ക​ൾ
വാ​ഹ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ് കാ​ലാ​വ​ധി  20 വ​ർ​ഷ​മാ​ക്കണമെ​ന്നു ബ​സ് ഉ​ട​മ​ക​ൾ
Wednesday, March 21, 2018 1:47 AM IST
കൊ​​​ച്ചി: സ്വക​​​ാര്യ ബ​​​സ് ഉ​​​ൾ​​​പ്പെടെ കൊ​​​മേ​​​ഴ്സ്യ​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​നു​​​ള്ള കാ​​​ല​​​യ​​​ള​​​വ് 15 ൽ ​​​നി​​​ന്ന് 20 വ​​​ർ​​​ഷ​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്നു പ്രൈ​​​വ​​​റ്റ് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി 20 വ​​​ർ​​​ഷ​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടും സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ത് 15 വ​​​ർ​​​ഷ​​​മാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണ്.


കേ​​​ന്ദ്ര​​​ത്തി​​​ലും കേ​​​ര​​​ള​​​ത്തി​​​ലും ഒ​​​രേ നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യ​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​ബി. സ​​​ത്യ​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ലോ​​​റ​​​ൻ​​​സ് ബാ​​​ബു എ​​​ന്നി​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി​​​ക്കും നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യ​​​താ​​​യും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.