ഭൂ​മി വി​ല്പ​ന: പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു വ​ഴി​തു​റ​ന്നു
Saturday, March 24, 2018 3:05 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ഭൂ​​​മി വി​​​ല്പ​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​യ​​​ർ​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹാ​​​ര​​​ത്തി​​​ലേ​​​ക്ക്. വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ വെ​​​ളി​​​ച്ച​​​ത്തി​​​ലാ​​​ണു പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള വ​​​ഴി​​​തു​​​റ​​​ന്ന​​​ത്. സീ​​​റോ മ​​​ല​​​ങ്ക​​​ര മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ, കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം പി​​​ഒ​​​സി​​​യി​​​ൽ ഇ​​​ന്ന​​​ലെ​​​യും ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ന്നു.

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​ന്മാ​​​രാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ, സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ സ്ഥി​​​രം സി​​​ന​​​ഡ് അം​​​ഗ​​​ങ്ങ​​​ളാ​​യ ബി​​ഷ​​പ്പു​​മാ​​ർ, അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ വൈ​​​ദി​​​ക​​​രു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, കൂ​​​രി​​​യ അം​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ർ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കു ക്രി​​​സ്തീ​​​യ​​​മാ​​​യ പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​കാ​​​നാ​​​ണ് എ​​​ല്ലാ​​​വ​​​രും ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ക്ലീ​​​മി​​​സ് ബാവപ​​​റ​​​ഞ്ഞു. പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളോ​​​ട് എ​​​ല്ലാ ത​​​ല​​​ങ്ങ​​​ളി​​​ലും​​നി​​​ന്ന് അ​​​നു​​​കൂ​​​ല​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണു​​​ണ്ടാ​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​ന്ന് അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ വൈ​​​ദി​​​ക​​​സ​​​മി​​​തി യോ​​​ഗം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നു സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​കു​​​ര്യാ​​​ക്കോ​​​സ് മു​​​ണ്ടാ​​​ട​​​ൻ അ​​​റി​​​യി​​​ച്ചു. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പും സ​​​ഹാ​​​യ​​​മെ​​​ത്രാ​​ന്മാ​​​രും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

‌തി​​​ങ്ക​​​ളാ​​​ഴ്ച എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ വി​​​ശു​​​ദ്ധ​​​വാ​​​ര​​​ത്തി​​​ലെ മൂ​​​റോ​​​ൻ വെ​​​ഞ്ചി​​രി​​​പ്പു ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ട​​​ക്കു​​​ന്ന വൈ​​​ദി​​​ക​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ലും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.