ഇ​ന്ധ​ന വി​ല​വ​ർ​ധ​ന: യുപിഎ-യുഡിഎഫ് പ്രക്ഷോഭം നടത്തും
Tuesday, April 24, 2018 1:43 AM IST
മ​​​ല​​​പ്പു​​​റം: ഇ​​​ന്ധ​​​ന​​​വി​​​ലവ​​​ർ​​​ധ​​​ന​​​യി​​​ൽ ഇ​​ട​​തു​​പ​​ക്ഷ സ​​​ർ​​​ക്കാ​​​രി​​​നു സ​​​ന്തോ​​​ഷ​​​മാ​​ണു​​ള്ള​​തെ​​​ന്നു മു​​​സ്‌​​ലിം​​​ ലീ​​​ഗ് ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി. വി​​​ല​​​വ​​​ർ​​​ധ​​​ന​​​യു​​​ടെ ഓ​​​ഹ​​​രി അ​​​വ​​​ർ​​​ക്കും ല​​​ഭി​​​ക്കു​​​ന്നു​​​ണ്ട്. അ​​​തു വേ​​​ണ്ടെ​​​ന്നു വ​​​ച്ച് ജ​​​ന​​​ത്തി​​​ന്‍റെ ഭാ​​​രം കു​​​റ​​​യ്ക്കാ​​​ൻ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് നി​​​കു​​​തി കു​​​റ​​​ച്ച​ കാ​​ര്യം അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​. ഭീ​​മ​​മാ​​യ വി​​ല​​വ​​ർ​​ധ​​ന​​മൂ​​ലം ജ​​​ന​​​ങ്ങ​​​ൾക്കുണ്ടാ യ ബു​​​ദ്ധി​​​മു​​​ട്ട് മ​​​ന​​​സി​​​ലാ​​​ക്കി യു​​​പി​​​എ-​​​യു​​​ഡി​​​എ​​​ഫ് ത​​​ല​​​ത്തി​​​ൽ പ്ര​​​ക്ഷോ​​​ഭം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ജ​​​ന​​​ജീ​​​വി​​​തം തീ​​​ർ​​​ത്തും ദു​​​സ്സ​​​ഹ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ ക​​​ട​​​ന്നു പോ​​​കു​​​ന്ന​​ത്. ഇ​​​ന്ധ​​​ന​​​വി​​​ല സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡി​​​ലെ​​​ത്തി​. പെ​​​ട്രോ​​ളി​​ന്‍റെ​​യും ഡീ​​​സ​​​ലി​​ന്‍റെ​​യും വി​​​ല​​​ക​​ളി​​ലു​​ള്ള വ്യ​​ത്യാ​​സം കു​​​റ​​​യു​​​ക​​യാ​​ണ്. സാ​​മ്പ​​ത്തി​​​ക മാ​​​ന്ദ്യ​​​മ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​യാ​​​സ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഇ​​​ന്ധ​​​ന​​​വി​​​ല അ​​ടി​​ക്ക​​ടി വ​​​ർ​​​ധി​​ക്കു​​ന്ന​​​തോ​​​ടെ ജ​​​ന​​​ജീ​​​വി​​​തം ആ​​​കെ ദു​​​രി​​ത​​പൂ​​ർ​​ണ​​​മാ​​​യെ​​​ന്നു പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.