ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Thursday, March 22, 2018 2:02 AM IST
അ​ടി​മാ​ലി : ദേ​ശീ​യ​പാ​ത​യി​ല്‍ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ളി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു.​അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് പ​ട​യാ​ട്ടി​ല്‍ (വാ​ഴ​പി​ള്ളി​യി​ല്‍) വ​ര്‍ക്കി​യു​ടെ മ​ക​ന്‍ അ​ഡോ​ള്‍ഫി (24) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ യാ​ത്ര ചെ​യ്തി​രു​ന്ന പ​തി​നാ​ലാം മൈ​ല്‍ മ​ങ്കു​ഴി​യി​ല്‍ പ​രേ​ത​നാ​യ സു​കു​വി​ന്‍റെ മ​ക​ന്‍ അ​നൂ​പ് (23) ആ​ണ് പ​രി​ക്കേ​റ്റ​ത്.​അ​നൂ​പി​നെ ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴി​ന് ദേ​ശീ​യ​പാ​ത​യി​ല്‍ പ​ത്താം​മൈ​ല്‍ ടൗ​ണി​ലാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രു​കി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന കാ​ര്‍ വ​ട്ടം തി​രി​ക്കു​ന്ന​തി​നി​ടെ കോ​ത​മ​ംഗ​ലം ഭാ​ഗ​ത്തു​നി​ന്നും വ​ന്ന ബൈ​ക്ക് കാ​റി​ല്‍ ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു.​സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​ര്‍ ഉ​ട​നെ പ​രി​ക്കേ​റ്റ ര​ണ്ട് പേ​രേ​യും കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​ഡോ​ള്‍ഫി കോ​ത​മം​ഗ​ല​ത്ത് വ​ച്ചാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നു​പി​നെ നാ​ട്ടു​ക​രാ​ണ് ആ​ലു​വ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.


മ​രി​ച്ച അ​ഡോ​ള്‍ഫി ഫാ​ബ്രി​ക്കേ​ഷ​ന്‍ ജോ​ലി ചെ​യ്യു​ന്ന യു​വാ​വാ​ണ്.​ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു​വ​രും വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. അ​നൂ​പി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ലീ​ല​യാ​ണ് അ​ഡോ​ള്‍ഫി​യു​ടെ അ​മ്മ.​സ​ഹോ​ദ​രി: ഗ്ലാ​ഡീ​സ് . മൃ​ത​ദേ​ഹം കോ​ത​മം​ഗ​ല​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.