സിനിമാ ഷൂട്ടിംഗ് സെറ്റിലെ ആക്രമണം: രണ്ടു പേർ പിടിയിൽ
Sunday, December 10, 2017 10:12 PM IST
ആലപ്പുഴ: കുഞ്ചാക്കോ ബോബൻ നായകനായ സിനിമയുടെ സെറ്റിൽ ആക്രമണം നടത്തിയ രണ്ടു പേർ പിടിയിലായി. അഭിലാഷ്, പ്രിൻസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ കൈനകരിയിൽ ചിത്രീകരണം നടത്തുകയായിരുന്ന "കുട്ടനാടൻ മാർപ്പാപ്പ' എന്ന സിനിമയുടെ സെറ്റിലാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണം നടക്കുന്പോൾ കുഞ്ചാക്കോ ബോബനും സലിം കുമാറും ഉൾപ്പടെയുള്ളവർ സെറ്റിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.