മെക്സിക്കോയിൽ ഹെലികോപ്റ്റർ അപകടം; രണ്ടു പേർ മരിച്ചു
Saturday, February 17, 2018 4:12 PM IST
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. മെക്സിക്കോ ആഭ്യന്തരമന്ത്രി അൽഫോൻസോ നവരത്തെയേയും ഗവർണർ അലെജെൻഡ്രോ മുറെയേയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടെന്നാണ് വിവരം. മെക്സിക്കൻ ആഭ്യന്തരവകുപ്പാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. മെക്സിക്കോയിലെ ഭൂകമ്പ ബാധിത പ്രദേശത്ത് ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടകാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.