പാ​ക്കി​സ്ഥാ​നി​ൽ ബ​സ് അ​പ​ക​ടം; 27 പേ​ർ മ​രി​ച്ചു
Thursday, November 9, 2017 12:21 PM IST
ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 27 പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 69 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​ത്രി ക​ല്ലാ​ർ ക​ഹാ​ർ ടൗ​ണി​ലാ​യി​രു​ന്നു അ​പ​ക​ടം.

കൊ​ഹാ​ട്ടി​ൽ​നി​ന്നും റാ​യി​വി​ന്ദി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സി​ൽ നൂ​റി​ലേ​റെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ 30 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ റാ​വ​ൽ​പി​ണ്ടി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. റാ​യി​വി​ന്ദി​ൽ മ​ത​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഇ​സ്‌​ലാ​മാ​ബാ​ദ് - ലാ​ഹോ​ർ ഹൈ​വേ​യി​ലൂ​ടെ പോ​കേ​ണ്ടി​യി​രു​ന്ന ബ​സ് മ​റ്റൊ​രു വ​ഴി​യി​ലാ​ണ് സ​ഞ്ച​രി​ച്ച​ത്. മൂ​ട​ൽ​മ​ഞ്ഞ് മൂ​ലം ഇ​സ്‌​ലാ​മാ​ബാ​ദ് - ലാ​ഹോ​ർ ഹൈ​വേ​യി​ൽ ഗാ​ത​ഗ​തം നി​രോ​ധി​ച്ചി​രു​ന്നു. ഇ​താ​ണ് മ​റ്റൊ​രു വ​ഴി തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ഡ്രൈ​വ​റെ പ്രേ​രി​പ്പി​ച്ച​ത്. മോ​ശം റോ​ഡി​ലൂ​ടെ അ​മി​ത വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.