സർക്കാർ വിരുദ്ധ പ്രക്ഷോഭം: ഇറാനിൽ അറസ്റ്റിലായത് 450 പേർ
Wednesday, January 3, 2018 4:07 AM IST
ടെഹ്റാൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായ ഇറാനിൽ മൂന്നു ദിവസത്തിനിടെ അറസ്റ്റിലായത് 450 പേർ. വിലക്കയറ്റത്തിന് എതിരേ വ്യാഴാഴ്ച ഇറാനിലെ മഷ്ദാദിൽ ആരംഭിച്ച പ്രതിഷേധം ടെഹ്റാൻ ഉൾപ്പെടെ വിവിധ നഗരങ്ങളിലേക്കു കത്തിപ്പടരുകയായിരുന്നു. പ്രക്ഷോഭത്തിനിടെ 21 പേർ കൊല്ലപ്പെട്ടതായാണ് പശ്ചിമേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സൈന്യത്തിന്‍റെ മുന്നറിപ്പുണ്ടെങ്കിലും നിരവധി പേരാണ് പ്രക്ഷോഭങ്ങൾക്കായി തെരുവിലിറങ്ങുന്നത്. അതേസമയം, തലസ്ഥാനമായ ടെഹ്റാനിൽ ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണ്. പ്ര​​​ക്ഷോ​​​ഭം ഇ​​​ള​​​ക്കി​​​വി​​​ടു​​​ന്ന​​​ത് ഇ​​​റാ​​​ന്‍റെ ശ​​​ത്രു​​​ക്ക​​​ളാ​​​ണെ​​​ന്നു പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് അ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യും പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.