രാജ്യസഭ തെരഞ്ഞെടുപ്പ്: ആം ആദ്മി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Wednesday, January 3, 2018 2:36 PM IST
ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ആംആദ്മി പ്രഖ്യാപിച്ചു. മുതിർന്ന പാർട്ടി നേതാവ് സഞ്ജയ് സിംഗ്, സുശീൽ ഗുപ്ത, എൻ.ഡി. ഗുപ്ത തുടങ്ങയിവരാണ് ആം ആദ്മിയെ പ്രതിനിധികരിച്ച് രാജ്യസഭയിൽ എത്തുന്നത്.

മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ വസതിയിൽ ചേർന്ന രാഷ്ട്രീയ കാര്യസമിതി യോഗത്തിനു ശേഷമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. യോഗത്തിൽ പാർട്ടിയുടെ 56 എംഎൽഎമാരും പങ്കെടുത്തിരുന്നു.

ജനുവരി 16നാണ് രാജ്യസഭതെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴുപത് അംഗ നിയമസഭയിൽ 67 അംഗങ്ങളുടെ പിന്തുണ നിലവിൽ ആം ആദ്മിക്കുണ്ട്.

അതേസമയം പാർട്ടി സ്ഥാപകാംഗമായ കുമാർ ബിശ്വാസിനെ ഇത്തവണയും പരിഗണിച്ചില്ല. താൻ സത്യം പറയുന്നതു കൊണ്ടാണ് തന്നെ തഴഞ്ഞതെന്ന് ബിശ്വാസ് പ്രതികരിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.