ആധാർ ബന്ധനം: ഡിസംബർ 31നകം പൂർത്തിയാക്കണമെന്ന് കേന്ദ്രം
Thursday, December 7, 2017 12:22 PM IST
ന്യൂഡൽഹി: വിവിധ ധനകാര്യ സേവനങ്ങൾക്കായി ഡിസംബർ 31നകം ആധാർ ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട് ആവർത്തിച്ചത്. രാജ്യത്തെ 90 ശതമാനം ആളുകൾക്കും ആധാർ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം പുതുതായി ആധാർ എടുക്കുന്നവർക്ക് കൂടുതൽ സമയം നൽകുമെന്നും സർക്കാർ അറിയിച്ചു. വിവിധ ക്ഷേമപദതികൾക്കായി ആധാർ ബന്ധിപ്പിക്കാൻ ഇവർക്ക് 2018 മാർച്ച് 31 വരെ സമയം അനുവദിക്കുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

ഡി​സം​ബ​ർ 31ന​കം ആ​ധാ​രു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട​വ:

1. ബാങ്ക് അക്കൗണ്ടുകൾ: ബാങ്ക് അക്കൗണ്ടുകൾ ഡിസംബർ 31നകം ആധാറുമായി ബന്ധിപ്പിക്കണം. ഇ​ന്‍റ​ർ​നെ​റ്റ് വ​ഴി​യും മൊ​ബൈ​ൽ​ വ​ഴി​യും ആ​ധാ​റു​മാ​യി അ​ക്കൗ​ണ്ട് ബ​ന്ധി​പ്പി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്.

2. പാ​ൻ: ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ല്കു​ന്ന പെ​ർ​മ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​ന്പ​ർ (പാ​ൻ) ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ അ​സാ​ധു​വാ​കും.

3. നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ: ത​പാ​ൽ ഓ​ഫീ​സ് നി​ക്ഷേ​പ​ങ്ങ​ൾ, നാ​ഷ​ണ​ൽ സേ​വിം​ഗ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, കി​സാ​ൻ വി​കാ​സ് പ​ത്ര, പ​ബ്ലി​ക് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് എ​ന്നി​വ​യി​ൽ നി​ക്ഷേ​പ​മു​ള്ള​വ​ർ 31ന​കം ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം. പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ ഇ​തി​നു സൗ​ക​ര്യ​മു​ണ്ട്. ആ​ധാ​ർ ന​ല്കു​ന്ന uidai.gov.in എ​ന്ന വെ​ബ് സൈ​റ്റി​ലും ഇ​തി​നു സൗ​ക​ര്യ​മു​ണ്ട്.

4. എ​ൽ​പി​ജി, ക്ഷേ​മ​പെ​ൻ​ഷ​ൻ: പാ​ച​ക​വാ​ത​ക സ​ബ്സി​ഡി, ക്ഷേ​മ​പെ​ൻ​ഷ​ൻ, റേ​ഷ​ൻ സ​ബ്സി​ഡി, തൊ​ഴി​ലു​റ​പ്പ് വേ​ത​നം തു​ട​ങ്ങി സ​ർ​ക്കാ​രി​ന്‍റെ 135 സ്കീ​മു​ക​ളു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് ആ​ധാ​ർ ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യം 31-ന് ​അ​വ​സാ​നി​ക്കും.

5. മ്യൂ​ച്വ​ൽ ഫ​ണ്ട് നി​ക്ഷേ​പം: മ്യൂ​ച്വ​ൽ ഫ​ണ്ട് നി​ക്ഷേ​പ​ക​രും 31ന​കം ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ണം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.