ആധാര്‍ ബന്ധനം: സമയപരിധി നീട്ടി
Wednesday, December 13, 2017 5:35 AM IST
ന്യൂഡൽഹി: വിവിധ ധനകാര്യ സേവനങ്ങൾക്കായി ആധാർ ബന്ധിപ്പിക്കാനുള്ള സമയം നീട്ടി. ഇതുസംബന്ധിച്ചു കേന്ദ്രസർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കി. സാന്പത്തിക കുറ്റം തടയാനുള്ള ചട്ടം ഭേദഗതി ചെയ്താണ് വിജ്ഞാപനം പുറത്തിറക്കിയത്.

ബാങ്ക് അക്കൗഡ്, പാൻകാർഡ്, മ്യൂ​ച്വ​ൽ ഫ​ണ്ട്, ഇൻഷുറൻസ്, പിഎഫ് അക്കൗണ്ട് തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധിയാണ് നീട്ടിയിരിക്കുന്നത്. എന്നാൽ പുതിയ വിജ്ഞാപനത്തിൽ ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവിൽ ഡിസംബർ 31 വരെയായിരുന്ന സമയപരിധി.

ആവശ്യമെങ്കിൽ ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാർച്ച് 31 വരെ നീട്ടാമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്നു ഈ മാസം ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാർച്ച് 31 വരെ ആക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.