യന്ത്രത്തകരാർ: എയർ ഏഷ്യ വിമാനം അടിയന്തരമായി ഇറക്കി
Sunday, October 15, 2017 8:15 PM IST
പെർത്ത്: കാബിനിലെ വായുസമ്മർദം കുറഞ്ഞതിനെ തുടർന്നു എയർഏഷ്യ വിമാനം ഓസ്ട്രേലിയയിലെ പെർത്തിൽ അടിയന്തരമായി ഇറക്കി. പെർത്തിൽ നിന്നു 151 യാത്രക്കാരുമായി ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോയ എയർ ഏഷ്യയുടെ എ320 വിമാനമാണ് തിരിച്ചിറക്കിയത്.

സങ്കേതിക തകരാറുമൂലമാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് എയർ ഏഷ്യ നൽകുന്ന വിശദീകരണം. അതേസമയം വായു സമ്മർദം കുറഞ്ഞതാണ് വിമാനം തിരിച്ചിറക്കാൻ കാരണമെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യാത്രക്കാർ സുരക്ഷിതരാണെന്നും യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നതായും എയർ ഏഷ്യ പ്രസ്താവനയിലൂടെ അറിയിച്ചു. 2014 ഡിസംബറിൽ എയർ ഏഷ്യയുടെ വിമാനം ജാവ കടലിൽ തകർന്ന് വീണ് 162 പേർ കൊല്ലപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.