ചെ​ക്ക് ബു​ക്കും നി​രോ​ധി​ച്ചേ​ക്കു​മെ​ന്ന് സി​എ​ഐ​ടി
Tuesday, November 21, 2017 11:26 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യം മു​ഴു​വ​നു​മു​ള്ള ജ​ന​ങ്ങ​ളെ വെ​ട്ടി​ലാ​ക്കി​യ നോ​ട്ടു നി​രോ​ധ​ന​ത്തി​ന് ശേ​ഷം ചെ​ക്ക് വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ കൂ​ടി സ​ർ​ക്കാ​ർ നി​ർ​ത്ത​ലാ​ക്കി​യേ​ക്കു​മെ​ന്നു സൂ​ച​ന. പ​ണ​ര​ഹി​ത സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ന്യാ​യ​വാ​ദം ഉ​ന്ന​യി​ച്ചാ​യി​രി​ക്കും ചെ​ക്കു​ക​ൾ​ക്കു മീ​തെ​യും പി​ടി മു​റു​ക്കു​ക. വൈ​കാ​തെ ത​ന്നെ സ​ർ​ക്കാ​ർ ചെ​ക്കു ബു​ക്കു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള എ​ല്ലാ സാ​ധ്യ​ത​ക​ളും ഉ​ണ്ടെ ന്നാ​ണ് കോ​ണ്‍​ഫി​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൾ ഇ​ന്ത്യ ട്രേ​ഡേ​ഴ്സ് (സി​എ​ഐ​ടി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ്ര​വീ​ണ്‍ ഖ​ൻ​ഡേ​വാ​ൾ പ​റ​ഞ്ഞ​ത്.

പു​തി​യ നോ​ട്ടു​ക​ളു​ടെ അ​ച്ച​ടി​ക്കാ​യി സ​ർ​ക്കാ​ർ 25,000 കോ​ടി രൂ​പ​യും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യി 6,000 കോ​ടി രൂ​പ​യും ചെ​ല​വാ​ക്കി. ബാ​ങ്ക് ചാ​ർ​ജു​ക​ളും വ​ർ​ധി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടിക്കാ​ട്ടി. വ്യാ​പാ​ര മേ​ഖ​ല​യി​ൽ 95 ശ​ത​മാ​ന​വും വി​നി​മ​യം ചെ​ക്ക് ഇ​ട​പാ​ടു​ക​ളി​ലൂ​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത്. നോ​ട്ടു നി​രോ​ധ​ന​ത്തി​നു ശേ​ഷ​വും ചെ​ക്ക് ഇ​ട​പാ​ടു​ക​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വു​ണ്ടായി​ട്ടു​ണ്ട്. ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ വ്യാ​പി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ അ​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ പോ​കു​ന്ന​ത് ചെ​ക്കു​ക​ൾ​ക്കു മേ​ൽ ആ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​മെ​ന്നാ​ണ് ഖ​ൻ​ഡേ​വാ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.