മലാന് സെഞ്ചുറി; ഇംഗ്ലണ്ട് മികച്ച നിലയിൽ
Thursday, December 14, 2017 5:54 AM IST
പെർത്ത്: ആഷസ് പരന്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് മികച്ച നിലയിൽ. ഡേവിഡ് മലാന്‍റെ സെഞ്ചുറിക്കരുത്തിൽ ആദ്യദിനം കളിനിർത്തുന്പോൾ ഇംഗ്ലണ്ട് 305/4 എന്ന നിലയിലാണ്. കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ മലാൻ 110 റണ്‍സുമായി ക്രീസിലുണ്ട്. 75 റണ്‍സോടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയിർസ്റ്റോ കൂട്ടിനുണ്ട്.

ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ നല്ല തുടക്കമായിരുന്നില്ല ലഭിച്ചത്. മോശം ഫോം തുടരുന്ന അലിസ്റ്റർ കുക്ക് (7) ഒരിക്കൽ കൂടി പരാജയമായി. എന്നാൽ മറുവശത്ത് മാർക്ക് സ്റ്റോണ്‍മാൻ ശ്രദ്ധയോടെ ബാറ്റ് വീശി. ജയിംസ് വിൻസുമൊത്ത് രണ്ടാം വികറ്റിൽ സ്റ്റോണ്‍മാൻ 63 റണ്‍സ് കൂട്ടിച്ചേർത്തു. 25 റണ്‍സ് നേടിയ വിൻസിന് പിന്നാലെ 20 റണ്‍സുമായി ക്യാപ്റ്റൻ ജോ റൂട്ടും മടങ്ങി. ഇതിനിടെ അർധ സെഞ്ചുറി പൂർത്തിയാക്കിയ സ്റ്റോണ്‍മാനും (56) വീണതോടെ ഇംഗ്ലണ്ട് 131/4 എന്ന നിലയിലായി.

അഞ്ചാം വിക്കറ്റിൽ ബെയിർസ്റ്റോ-മലാൻ സഖ്യം ചേർന്നതോടെയാണ് ഇംഗ്ലണ്ട് കരകയറിയത്. മെല്ല തുടങ്ങിയ ഇരുവരും താളം കണ്ടെത്തിയതോടെ വേഗത്തിൽ സ്കോർ ചെയ്തു. 15 ഫോറും ഒരു സിക്സും പറത്തിയാണ് മലാൻ കന്നി സെഞ്ചുറി പൂർത്തിയാക്കിയത്. ബെയിർസ്റ്റോ 10 ബൗണ്ടറികൾ നേടി. ഇരുവരും അഞ്ചാം വിക്കറ്റിൽ ഇതുവരെ 174 റണ്‍സ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ഓസീസിന് വേണ്ടി മിച്ചൽ സ്റ്റാർക്ക് രണ്ടു വിക്കറ്റ് വീഴ്ത്തി. പരന്പരയിലെ ആദ്യ രണ്ടു മത്സരവും ജയിച്ച് ഓസീസ് 2-0ന് മുന്നിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.