പാ​നൂ​രി​ൽ ബി​ജെ​പി-​സി​പി​എം സം​ഘ​ർ​ഷം: അ​ഞ്ചു​പേ​ർ​ക്ക് വെ​ട്ടേ​റ്റു
Wednesday, December 13, 2017 2:12 AM IST
പാ​നൂ​ർ: പാനൂരിന് സമീപം ക​ണ്ണം​വെ​ള്ളി​യി​ൽ ബി​ജെ​പി-​സി​പി​എം സം​ഘ​ർ​ഷത്തിനിടെ അഞ്ച് പേർക്ക് വെട്ടേറ്റു. നാ​ല് സിപിഎം ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒ​രു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നുമാണ് വെ​ട്ടേ​റ്റത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ ക​ണ്ണംവെ​ള്ളി​യി​ലെ മു​ത്തേ​ട​ത്ത് താ​ഴെകു​നി​യി​ൽ റോ​ജി (19) നും ​സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ക​ണ്ണംവെ​ള്ളി​യി​ലെ റി​ജി​ൽ, ശ്രീ​രാ​ഗ്, വി​ബി​ൻ, ഷൈ​ൻ എ​ന്നി​വ​ർ​ക്കു​മാ​ണ് വെ​ട്ടേ​റ്റ​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ലും സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

അ​ർ​ദ്ധ​രാ​ത്രി 12 ഓ​ടെ ക​ണ്ണം​വെ​ള്ളി ക​ല്ലു​ള്ളപു​ന​ത്തി​ൽ മ​ട​പ്പു​ര പ​രി​സ​ര​ത്താ​ണ് സം​ഭ​വം. മ​ട​പ്പു​ര​യി​ൽ ഉ​ത്സ​വ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. അ​ക്ര​മ വി​വ​ര​മ​റി​ഞ്ഞ് ചൊ​ക്ലി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ​സം​ഘ​ർ​ഷം ക​ണ​ക്കി​ലെ​ടു​ത്ത് ക​ണ്ണംവെ​ള്ളി പ്ര​ദേ​ശ​ത്ത് പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ച്ച​യാ​യി പാ​നൂ​ർ മേ​ഖ​ല​യി​ൽ സി​പി​എം-ബി​ജെ​പി സം​ഘ​ർ​ഷം അരങ്ങേറിയിരുന്നു. ഇതിന്‍റെ തുടർച്ചയാണ് അർധരാത്രി നടന്ന അക്രമം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.