ചിട്ടിതട്ടിപ്പ് കേസിൽ ബിജെപി എംഎൽഎ അറസ്റ്റിൽ
Tuesday, September 19, 2017 8:09 AM IST
കട്ടക്: ഒഡീഷയിൽ 500 കോടി രൂപയുടെ സീഷോർ ചിട്ടിതട്ടിപ്പ് കേസിൽ ബിജെപി എംഎൽഎ അറസ്റ്റിൽ. കട്ടക് ചൗദ്വാർ എംഎൽഎ പ്രഭാത് ബിസ്വാൽ ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയിലാണ് സിബിഐ ബിസ്വാലിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബറിൽ ബിസ്വാലിനെയും ഭാര്യയെയും സിബിഐ ചോദ്യം ചെയ്തിരുന്നു. സീഷോർ ഗ്രൂപ്പ് മേധാവി പ്രശാന്ത് ദാസുമായി ബന്ധപ്പെട്ട ഭൂമിയിടപാട് കേസിലാണ് ചോദ്യം ചെയ്തത്. സീഷോറിൽനിന്നും വൻ തുകയ്ക്ക് ബിശ്വാൽ ഭൂമി വാങ്ങിയിരുന്നു. എന്നാൽ ഈ ഇടപാടകിന്‍റെ രേഖകളൊന്നും സിബിഐക്കു മുന്പാകെ ഹാജരാക്കാൻ ബിശ്വാലിനെ സാധിച്ചിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.