അഭയാർഥികൾക്ക് സഹായം നൽകുന്നത് തുടരുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി
Saturday, October 7, 2017 12:38 PM IST
ധാക്ക: മ്യാൻമറിൽനിന്ന് ബംഗ്ലാദേശിലേക്ക് കുടിയേറിയ രോഹിംഗ്യൻ അഭയാർഥികൾക്ക് സഹായം നൽകുന്നത് തുടരുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അറിയിച്ചു. യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുത്തശേഷം ധാക്ക വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴാണ് അവർ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. മ്യാൻമറിലെ അക്രമം വംശിയ ഉന്മൂലനമായാണ് യുഎൻ വിലയിരുത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിലവിൽ ബംഗ്ലാദേശിലെ അഭയാർഥി ക്യാന്പുകൾ സ്ഥലപരിമിതി മൂലം കടുത്ത പ്രതിസന്ധിയിലാണ്. പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയുള്ള രീതിയിലാണിവർ തിങ്ങിപ്പാർക്കുന്നത്. ഈ പശ്ചാത്തലത്തിൽ എട്ട് ലക്ഷത്തിലധികം പേരെ ഉൾക്കൊളളിക്കാവുന്ന അഭയാർഥി ക്യാന്പുകളുണ്ടാക്കാൻ സർക്കാർ ശ്രമം നടത്തുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.