പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം തി​രി​ച്ച​ടി​ച്ച് ബ്ര​സീ​ൽ ലോ​ക​ക​പ്പ് സെ​മി​യി​ൽ
Sunday, October 22, 2017 9:12 AM IST
കോ​ൽ​ക്ക​ത്ത: ലാ​റ്റി​ന​മേ​രി​ക്ക​ൻ വ​ന്പ​ൻ​മാ​രാ​യ ബ്ര​സീ​ൽ അ​ണ്ട​ർ 17 ലോ​ക​ക​പ്പ് സെ​മി​യി​ൽ. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ജ​ർ​മ​നി​യെ ത​ക​ർ​ത്താ​ണ് ബ്ര​സീ​ൽ സെ​മി​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. ഒ​രു ഗോ​ളി​നു പി​ന്നി​ട്ടു​നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു ബ്ര​സീ​ലി​ന്‍റെ തി​രി​ച്ചു​വ​ര​വ്.

21-ാം മി​നി​റ്റി​ൽ ജാ​ൻ ഫി​യ​റ്റ് അ​ർ​പാ​ണ് ജ​ർ​മ​നി​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 70-ാം മി​നി​റ്റു​വ​രെ തോ​ൽ​വി മു​ന്നി​ൽ​ക​ണ്ട ബ്ര​സീ​ൽ ര​ണ്ടു ഗോ​ളു​ക​ൾ ഒ​രു​മി​ച്ച​ടി​ച്ച് സെ​മി​യി​ലേ​ക്കു ടി​ക്ക​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. 71-ാം മി​നി​റ്റി​ൽ വീ​വേ​ഴ്സ​നും 77-ാം മി​നി​റ്റി​ൽ പൗ​ളീ​ഞ്ഞോ​യും ജ​ർ​മ​ൻ വ​ല​യി​ൽ പ​ന്തെ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.