സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ പുനസ്ഥാപിക്കുമെന്ന് കേന്ദ്രം
Saturday, October 7, 2017 2:27 PM IST
ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ പുനസ്ഥാപിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി പ്രകാശ് ജാവദേക്കർ. അഞ്ച്, എട്ട് ക്ലാസുകളിൽ പരീക്ഷ നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.

അഞ്ച്, എട്ട് ക്ലാസുകളിൽ അവസാന വർഷ പരീക്ഷയിൽ പരാജയപ്പെടുന്നവരെ ഒരിക്കൽകൂടി ആ ക്ലാസിൽ ഇരുത്തും. എന്നാൽ വിദ്യാർഥികൾക്ക് മറ്റൊരു പരീക്ഷ എഴുതി അടുത്ത ക്ലാസിലേക്ക് പ്രവേശനം നേടാനുള്ള അവസരമുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

സിബിഎസ്ഇ സ്കൂളുകളിൽ വിദ്യാർഥികൾക്ക് സ്കൂൾ പരീക്ഷയോ ബോർഡ് പരീക്ഷയോ തെരഞ്ഞെടുക്കാൻ അവസരം നൽകുന്നതാണ് ഇപ്പോഴത്തെ രീതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.