കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി
Sunday, October 15, 2017 11:55 PM IST
ന്യൂഡൽഹി: കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ബന്ധവും വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ തീരുമാനം. പോളിറ്റ് ബ്യൂറോയിലും ഇത് സംബന്ധിച്ച ധാരണയുണ്ടായ ശേഷമാണ് സിസിയിൽ ഇത്തരമൊരു തീരുമാനമുണ്ടായത്. നേരത്തെ ഇക്കാര്യത്തിൽ സിസിയിൽ വോട്ടെടുപ്പ് നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

വിഷയത്തിൽ കേന്ദ്രകമ്മിറ്റി രൂപരേഖ തയാറാക്കുന്പോൾ കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന രീതിയിലാവും മുന്നോട്ടുപോവുക. വിഷയം ജനുവരിയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി വീണ്ടും പരിഗണിച്ചാവും അന്തിമ തീരുമാനമെടുക്കുക. വോട്ടെടുപ്പ് നടന്നാൽ തിരിച്ചടിയുണ്ടാകുമെന്ന് മനസിലാക്കിയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ് ബന്ധം ആവശ്യമാണെന്ന നിലപാട് മയപ്പെടുത്തിയതാണ് ധാരണയിലെത്താൻ കാരണമായത്. സിസിയിൽ കോൺഗ്രസ് ബാന്ധവം വേണ്ടെന്ന് 32 പേർ നിലപാടെടുത്തപ്പോൾ 31 പേർ യെച്ചൂരിക്കൊപ്പം നിന്നു.

കോണ്‍ഗ്രസുമായി സഖ്യം തെരഞ്ഞെടുപ്പ് കാലത്തെങ്കിലും വേണമെന്നായിരുന്നു ബംഗാൾ ഘടകത്തിന്‍റെ നിലപാട്. കേരളത്തിൽ നിന്നും വി.എസ്.അച്യുതാനന്ദൻ, തോമസ് ഐസക് എന്നിവർ മാത്രമാണ് യെച്ചൂരിയുടെ നിലപാടിന് ഒപ്പം നിന്നത്. എന്നാൽ കേരളത്തിലെ പ്രബല വിഭാഗം കാരാട്ടിനെ പിന്തുണച്ചതോടെ ജനറൽ സെക്രട്ടറിക്ക് തിരിച്ചടി നേരിടുകയായിരുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന ഘടകങ്ങളും യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചെങ്കിലും യെച്ചൂരിയുടെ കോണ്‍ഗ്രസ് ബന്ധത്തിന് പിന്തുണ ലഭിച്ചില്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.