സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരെ ഇംപീച്ച്മെന്‍റ് ആവശ്യമുന്നയിക്കാൻ സിപിഎം
Tuesday, January 23, 2018 3:57 PM IST
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടാനൊരുങ്ങി സിപിഎം. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇത് സംബന്ധിച്ച കാര്യം വ്യക്തമാക്കിയത്.

സുപ്രീംകോടതിയിൽ ഉടലെടുത്ത പ്രശ്നങ്ങൾക്ക് ഇതുവരെ പരിഹാരമായിട്ടില്ലെന്നും ഇതാണ് ഇത്തരത്തിലൊരാവശ്യമുന്നയിക്കാൻ പ്രേരിപ്പിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

മറ്റ് പ്രതിപക്ഷ പാർട്ടികളുമായി ഇത് സംബന്ധിച്ച് ചർച്ചയിലാണെന്നും പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിൽ ഈ ആവശ്യം ഉന്നയിക്കാനാണ് ആലോചനകളെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി 29നാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.