തോമസ് ചാണ്ടിയുടെ കാര്യത്തില്‍ തീരുമാനം വൈകിപ്പിക്കരുതെന്ന് സിപിഎം
Saturday, November 11, 2017 4:07 AM IST
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ തീരുമാനം വൈകിപ്പിക്കരുതെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ അഭിപ്രായം ഉയർന്നു. പുറത്തുവന്ന വിവരങ്ങള്‍ അതീവ ഗൗരവകരമാണ്. വിവാദങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും കളങ്കമേല്‍പ്പിച്ചതായും നേതാക്കള്‍ പറഞ്ഞു.

എല്‍ഡിഎഫിന്‍റെ ജനജാഗ്രത യാത്രയില്‍ മന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചതിലും സിപിഎമ്മിന് അഭിപ്രായ വ്യത്യാസമുണ്ട്. തോമസ് ചാണ്ടി അഭിപ്രായം മുന്നണിയിലായിരുന്നു പറയേണ്ടിയിരുന്നത്. സര്‍ക്കാരിന്‍റെ നേട്ടം ഉയര്‍ത്തിക്കാട്ടിയുള്ള ജാഥയില്‍ ഇത്തരത്തില്‍ പെരുമാറിയത് ശരിയായില്ലെന്നും നേതാക്കള്‍ വിമര്‍ശിച്ചു.

അതേസമയം, തോ​​മ​​സ് ചാ​​ണ്ടി വി​​ഷ​​യം ച​​ർ​​ച്ച ചെയ്യാനാ​​യി ഇ​​ട​​തു​​മു​​ന്ന​​ണി യോ​​ഗം ഞായറാഴ്ച ചേ​​രും. മ​​ന്ത്രി​​യു​​ടെ ഭൂ​​മി കൈ​​യേ​​റ്റ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള ആ​​ല​​പ്പു​​ഴ ക​​ള​​ക്ട​​റു​​ടെ റി​​പ്പോ​​ർ​​ട്ടി​​ലു​​ള്ള നി​​യ​​മോ​​പ​​ദേ​​ശം വെള്ളിയാഴ്ച സ​​ർ​​ക്കാ​​രി​​നു ല​​ഭി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽകൂ​​ടി​​യാ​​ണു യോ​​ഗം വി​​ളി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.