കുറിഞ്ഞി ഉദ്യാനം: കൈയേറ്റക്കാരെന്ന പേരിൽ കർഷകരെ ഒഴിപ്പിക്കാൻ ശ്രമിക്കരുതന്ന് സിപിഐ
Monday, December 11, 2017 12:29 AM IST
മൂന്നാർ: മൂന്നാറിലെ കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുന്നതിന് സർക്കാർ എടുക്കുന്ന നടപടികളെ സ്വാഗതം ചെയ്യുന്നുവെന്നും അതേസമയം ഉദ്യാനം സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോൾ കൈയേറ്റക്കാരെന്ന പേരിൽ കൃഷിക്കാരെ ഇറക്കിവിടാൻ ശ്രമിക്കരുതെന്നും സിപിഐ ആവശ്യം. സിപിഐ സംസ്ഥാന നിർവാഹക സമിതി അംഗം സി.എ. കുര്യനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

മന്ത്രിതല സംഘം മൂന്നാറിൽ സന്ദർശനം നടത്തുന്നതിനു മുന്നേയാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. സ്ഥലം സന്ദർശിക്കാനെത്തിയ വൈദ്യുതി മന്ത്രി എം.എം.മണിയോടും അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.