മൂന്നാർ വിഷയം: സർക്കാരിനെതിരെ സിപിഐ
Thursday, December 7, 2017 10:31 AM IST
തിരുവനന്തപുരം: മൂന്നാർ വിഷയത്തിൽ സർക്കാരിനെ പ്രതികൂട്ടിലാക്കി സിപിഐ. കുറഞ്ഞി ഉദ്യാനമടക്കം മൂന്നറിലെ പരിസ്ഥിതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ സിപിഐ ഹരിതട്രൈബ്യൂണലിൽ ഹർജി നൽകി. സിപിഐ സംസ്ഥാന നിർവാഹക സമിതിയംഗം പി. പ്രസാദാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. മൂന്നാറിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കണമെന്നും ഹർജിയിൽ പ്രസാദ് ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എതിർ കക്ഷികളായാണ് ഹർജി.

മൂന്നാറിൽ കൈയേറ്റങ്ങൾ വ്യാപകമാണെന്നും ഇവ ഒഴിപ്പിച്ച് പരിസ്ഥിതി ദുർബല മേഖല സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വനം, പരിസ്ഥിതി നിയമങ്ങൾ നടപ്പാക്കാൻ ഉത്തരവിടണം. പ്രശ്ന പരിഹാരത്തിൽ രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും കൈയേറ്റം മൂന്നാറിനെ നശിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് പ്രസാദ് ട്രൈബ്യൂണലിനെ സമീപിച്ചത്.

ഹരിത ട്രൈബ്യൂണലിന്‍റെ ചെന്നൈ ബഞ്ച് ഹർജി ഇന്ന് പരിഗണിക്കും.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.