കെഎസ്ഇബി വോ​ൾ​ട്ടേ​ജ് വ​ർ​ധി​പ്പി​ക്ക​ൽ പാ​ക്കേ​ജി​ന് മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി
Sunday, October 22, 2017 3:06 PM IST
തി​രു​വ​ന​ന്ത​പു​രം: കെഎസ്ഇബി​യു​ടെ പ്ര​സ​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ വോ​ൾ​ട്ടേ​ജ് വ​ർ​ധി​പ്പി​ക്കാ​ൻ ട്രാ​ൻ​സ്ഗ്രി​ഡ് 2.0 പ​ദ്ധ​തി​യു​ടെ പു​തി​യ പാ​ക്കേ​ജു​ക​ൾ​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം.

ട്രാ​ൻ​സ്ഗ്രി​ഡ് 2.0 പ​ദ്ധ​തി​യു​ടെ ഏ​റ​നാ​ട് ലൈ​ൻ​സ് പാ​ക്കേ​ജ്, ഉ​ത്ത​ര​മേ​ഖ​ല എ​ച്ച്ടി​എ​ൽ​എ​സ് പാ​ക്കേ​ജ് എ​ന്നി​വ ക​രാ​റു​കാ​രെ ഏ​ൽ​പ്പി​ക്കാ​നാ​ണു മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഏ​റ​നാ​ട് ലൈ​ൻ​സ് പാ​ക്കേ​ജി​ന് 455 കോ​ടി രൂ​പ​യും ഉ​ത്ത​ര​മേ​ഖ​ലാ പാ​ക്കേ​ജി​ന് 63 കോ​ടി രൂ​പ​യു​മാ​ണ് ചെ​ല​വ്.

ട്രാ​ൻ​സ്ഗ്രി​ഡ് പ​ദ്ധ​തി 2021 മാ​ർ​ച്ചി​നു മു​ന്പ് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. 6375 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ മൊ​ത്തം ചെ​ല​വെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.