ബ്രസീലിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി; 15 പേർ‌ക്ക് പരിക്ക്
Friday, January 19, 2018 9:39 AM IST
റിയോ ഡി ഷാനെറോ: ബ്രസീലിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി 15 പേർക്ക്. രാജ്യതലസ്ഥാനമായ റിയോ ഡി ഷാനെറോയിലുള്ള കൊപകബാന ബീച്ചിലാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട കാർ ബീച്ചിലെ നടപ്പാതയിലൂടെ വരെ കയറിയെന്നാണ് വിവരം. കാറോടിച്ചയാൾ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആളുകൾ ഇയാളെ പിടികൂടി പോലീസിനു കൈമാറി.




സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവരുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നതടക്കമുള്ള വിവരങ്ങൾ ലഭ്യമല്ല. കാറിനുള്ളിൽ നിന്ന് അപസ്മാരത്തിനുള്ള ഗുളികൾ ലഭിച്ചെന്നും ഇത് കാറോടിച്ചയാളുടേതാണോ എന്ന് പരിശോധിച്ചുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്.



RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.