മോ​ദി പേ​ടി​ച്ചു​തു​ട​ങ്ങി; ആ​രോ​പ​ണ​ത്തെ പ​രി​ഹാ​സം​കൊ​ണ്ട് നേ​രി​ട്ടു കോ​ണ്‍​ഗ്ര​സ്
Sunday, October 22, 2017 5:34 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് വി​ക​സി​ക്കാ​ത്ത​തി​നു കോ​ണ്‍​ഗ്ര​സി​നെ കു​റ്റ​പ്പെ​ടു​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്ത്. ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ മോ​ദി പേ​ടി​ച്ചു​തു​ട​ങ്ങി​യെ​ന്നും ഗു​ജ​റാ​ത്ത് വി​ക​സി​ച്ചോ ഇ​ല്ല​യോ എ​ന്ന കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​നി​യെ​ങ്കി​ലും ഒ​രു തീ​രു​മാ​ന​ത്തി​ലെ​ത്ത​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​ഷ്മി​ത ദേ​വ് എ​എ​ൻ​ഐ​യോ​ടു പ്ര​തി​ക​രി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി "​പാ​നി​ക് മോ​ഡി’​ലാ​ണെ​ന്നു തോ​ന്നു​ന്നു. അ​ദ്ദേ​ഹം ആ​കെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ്. ഒ​രു സ​മ​യം അ​ദ്ദേ​ഹം ഗു​ജ​റാ​ത്ത് വി​ക​സി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ടെ​ന്നു കോ​ണ്‍​ഗ്ര​സ് പ​റ​യു​ന്നു. മ​റു​വ​ശ​ത്ത് അ​ദ്ദേ​ഹം ഗു​ജ​റാ​ത്ത് മോ​ഡ​ൽ മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു. ഗു​ജ​റാ​ത്ത് വി​ക​സി​ച്ചോ ഇ​ല്ല​യോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹം​ത​ന്നെ ഒ​രു തീ​രു​മാ​ന​ത്തി​ലെ​ത്ത​ട്ടെ- സു​ഷ്മി​ത ദേ​വ് പ​റ​ഞ്ഞു. മോ​ദി​യു​ടെ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ഗു​ജ​റാ​ത്ത് മോ​ഡ​ൽ വെ​റും നു​ണ​യാ​ണെ​ന്നും ഈ ​കെ​ട്ടു​ക​ഥ​ക​ളോ​ടു ഗു​ജ​റാ​ത്ത് പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ധാ​ന​മ​ന്ത്രി വ​ലി​യ നു​ണ​യ​നാ​ണെ​ന്നും ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ക​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് എ​ന്തു​കൊ​ണ്ടാ​ണ് മോ​ദി മൗ​നം പാ​ലി​ക്കു​ന്ന​തെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് റി​പു​ൻ ബോ​റ ചോ​ദി​ച്ചു. ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് മാ​ത്രം മു​ന്നി​ൽ​ക്ക​ണ്ടാ​ണു മോ​ദി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ത​ന്നോ​ടു ശ​ത്രു​താ മ​നോ​ഭാ​വ​ത്തോ​ടെ​യാ​ണ് യു​പി​എ സ​ർ​ക്കാ​ർ പെ​രു​മാ​റി​യി​രു​ന്ന​തെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന ഗു​ജ​റാ​ത്തി​ൽ ഈ ​മാ​സം ന​ട​ത്തു​ന്ന മൂ​ന്നാം സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മോ​ദി ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു.

ഞാ​ൻ മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ൾ അ​ന്ന​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​രി​ൻ​റെ ശ​ത്രു​ത​യ്ക്ക് ഇ​ര​യാ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ വ്യാ​വ​സാ​യി​ക വ​ള​ർ​ച്ച​യും സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​വും അ​വ​ർ ത​ട​സ​പ്പെ​ടു​ത്തി. എ​ന്നാ​ൽ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ക്കാ​ല​മാ​യി ഗു​ജ​റാ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു വേ​ണ്ടി​യാ​ണ് ഞ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്- മോ​ദി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ഗു​ജ​റാ​ത്തി​നു മി​ക​ച്ച പ​രി​ഗ​ണ​ന​യും പ്രാ​ധാ​ന്യ​വു​മാ​ണു കൊ​ടു​ക്കു​ന്ന​തെ​ന്നും മോ​ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.