ഓഖി: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന
Thursday, December 7, 2017 2:44 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട് മ​രിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. ഇതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. വ​ലി​യ​തു​റ, പൂ​ന്തു​റ, വി​ഴി​ഞ്ഞം, അ​ടി​മ​ല​ത്തു​റ എ​ന്നീ പ്രാ​ഥ​മി​കാ​രോ​ഗ്യ ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് ര​ക്ത​സാം​പിളു​ക​ൾ പ​രി​ശോ​ധി​ക്കും. ര​ക്ത​സാം​പി​ളു​ക​ൾ ന​ൽ​കാ​നാ​യി നി​ര​വ​ധി പേ​രാ​ണ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ മു​ത​ൽ എ​ത്തി​യ​ത്.

ഒൻപത് മൃ​ത​ദേ​ഹ​ങ്ങ​ളാണ് ഇ​നി​യും തി​രി​ച്ച​റിയാനുള്ളത്. അ​തി​നാ​ലാ​ണ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇതുവഴി തിരിച്ചറിയാൻ കഴിയാത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ആരുടേതാണെന്ന് മനസിലാക്കാൻ സാ​ധി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി, ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.