സിം​​​​ബാ​​​​ബ്‌​​​​വേയിൽ അധികാര വികേന്ദ്രീകരണം വേണമെന്ന് ഭരണകക്ഷി
Wednesday, November 22, 2017 8:44 AM IST
ഹ​​​​രാ​​​​രെ: സിം​​​​ബാ​​​​ബ്‌​​​​വേയിൽ അധികാര വികേന്ദ്രീകരണമുണ്ടാകണമെന്ന് ഭരണകക്ഷിയായ സനു-പിഎഫ് പാർട്ടി ആവശ്യപ്പെട്ടു. പ്ര​​​​സി​​​​ഡ​​​​ന്‍റായിരുന്ന റോ​​​​ബ​​​​ർ​​​​ട്ട് മു​​​​ഗാ​​​​ബെയുടെ രാജിയ്ക്കു പിന്നാലെയാണ് പാർട്ടി ഈ ആവശ്യം ഉന്നയിച്ച രംഗത്തെത്തിയത്. പാർട്ടി വക്താവ് കെന്നഡി മൻഡാസയാണ് ഇതു സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ടുള്ള പ്രമേയം നേരത്തെ തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഡിസംബർ ഒന്നിന് ആരംഭിക്കുന്ന പ്രത്യേക പാർട്ടി കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മൻഡാസ വ്യക്തമാക്കി. മുഗാബെ രാജ്യത്തിനും പാർട്ടിക്കും നൽകിയ സംഭാവനകൾക്ക് പാർട്ടി എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ മൻഡാസ മുഗാബെയെ രാജിയിലേക്ക് എത്തിച്ചത് അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്ന അനുയായികളും മറ്റുമാണെന്നും മൻഡാസ കുറ്റപ്പെടുത്തി.

37 വ​​​​ർ​​​​ഷം നീണ്ട തുടർച്ചയായ ഭരണത്തിനു ശേഷം ചൊവ്വാഴ്ചയാണ് മുഗാബെ രാജിവച്ചത്. ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച മു​​​​ഗാ​​​​ബെ​​​​യെ​​​​യും ഭാ​​​​ര്യ ഗ്രേ​​​​സി​​​​നെ​​​​യും സൈ​​​​ന്യം വീ​​​​ട്ടു​​​​ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ക്കി​​​​യ​​​​തോ​​​​ടെ​​​​അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണം പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​യി അ​​​​വ​​​​സാ​​​​നി​​​​ച്ചി​​​​രു​​​​ന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.