വീണ്ടുമൊരു സർജിക്കൽ സ്ട്രൈക്കിന് സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ
Monday, January 22, 2018 1:43 AM IST
ന്യൂഡൽഹി: രാജ്യത്തെ സൈന്യത്തിന്‍റെ ക്ഷമയെ പരീക്ഷിക്കുന്ന നിലപാടാണ് പാക് സൈന്യം സ്വീകരിക്കുന്നതെന്നും വീണ്ടുമൊരു സർജിക്കൽ സ്ട്രൈക്കിനുള്ള സാധ്യതകൾ പാക്കിസ്ഥാൻ തുറന്നിടുകയാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രധാൻ പറഞ്ഞു. ഇൻഡോറിൽ ആയിരങ്ങൾ പങ്കെടുത്ത സൈക്കിൾറാലി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ജ​മ്മു കാ​ഷ്മീ​രി​ൽ പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം തു​ട​രു​ന്ന സാഹചര്യത്തിലാണ് സർക്കാരിനെ കടുത്ത നിടപടികൾക്ക് പ്രേരിപ്പിക്കരുതെന്ന് സൂചന നൽകി മന്ത്രി രംഗത്തെത്തിയത്. അ​ഖ്നൂ​ർ സെ​ക്ട​റി​ലെ ക​ന​ച​ക് മേ​ഖ​ല​യി​ലും പൂ​ഞ്ച് സെ​ക്ട​റിലും പാക്‌വെടിവയ്പ് നടന്നിരുന്നു. ഈ പശ്ചാത്തലത്തിൽകൂടിയാണ് മന്ത്രി സർജിക്കൽ സ്ട്രൈക്ക് ഉണ്ടാകുമെന്ന് സൂചിപ്പിച്ചത്. ഇതിനിടെ, ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യ പാ​ക് വെ​ടി​വ​യ്പി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.