മഞ്ജുവാര്യരും ബി.സന്ധ്യയും തമ്മിൽ അടുത്ത ബന്ധമെന്ന് ദിലീപ് ഹൈക്കോടതിയിൽ
Tuesday, September 19, 2017 12:25 PM IST
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപ് അഞ്ചാം തവണയും ജാമ്യം തേടി കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ മുൻഭാര്യ മഞ്ജുവാര്യർക്കെതിരേയും ആരോപണം. മഞ്ജുവും എഡിജിപി ബി.സന്ധ്യയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ദിലീപ് ഹർജിയിൽ പറയുന്നത്. കൊടുംകുറ്റവാളിയായ പൾസർ സുനി തനിക്കെതിരേ നൽകിയിരിക്കുന്ന മൊഴി വിശ്വസിക്കരുത്. സംവിധായകൻ ശ്രീകുമാർ മേനോന് തന്നോട് കടുത്ത ശത്രുതയുണ്ട്. പ്രോസിക്യൂഷൻ ഉന്നയിക്കുന്നത് പോലെ താൻ സാക്ഷികളെ സ്വാധീനിക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള മേഖേനയാണ് ദിലീപ് വീണ്ടും ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് മൂന്നാം തവണയും താരം ഹൈക്കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്.
RELATED NEWS