അണ്വായുധങ്ങളുടെ ബട്ടണ്‍: കിം ജോംഗ് ഉന്നിനു മറുപടിയുമായി ട്രംപ്
Wednesday, January 3, 2018 11:29 AM IST
വാഷിംഗ്ടണ്‍: അണ്വായുധങ്ങളുടെ ബട്ടണ്‍ തന്‍റെ കൈവശമെന്ന ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്‍റെ പ്രസ്താവനയ്ക്കു മറുപടിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയ അവകാശപ്പെട്ടതിനേക്കാൾ വലിയ അണ്വായുധങ്ങളുടെ ബട്ടണ്‍ തന്‍റെ പക്കലുണ്ടെന്ന് ട്രംപ് മറുപടി നൽകി. ഉത്തരകൊറിയയുടേതിനേക്കാൾ വലുതും കരുത്തുറ്റതും പ്രവർത്തനക്ഷമവുമായ അണ്വായുധങ്ങളാണ് തന്‍റെ പക്കലുള്ളതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

കിം ജോംഗ് ഉന്നിന്‍റെ പക്കലുള്ളതിനേക്കാൾ വലുതും കരുത്തുറ്റതുമായ ആണവബട്ടണ്‍ തന്‍റെ പക്കലുമുണ്ടെന്നു പട്ടിണിക്കാരും ദുർബലരും നിറഞ്ഞ കൊറിയൻ ഭരണകൂടത്തിലുള്ള ആരെങ്കിലും ഓർമിപ്പിച്ചേക്കൂ എന്നും ട്രംപ് പരിഹസിച്ചു.


RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.