കുറിഞ്ഞി കൈയേറ്റം: വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് റവന്യൂമന്ത്രി
Monday, December 11, 2017 9:51 PM IST
മൂന്നാർ: നീലക്കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റം സംബന്ധിച്ച് ദേവികുളം സബ് കളക്ടറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. കുടിയേറ്റ കർഷകരുടെ പേരിൽ നടക്കുന്ന കൈയേറ്റം അംഗീകരിക്കാനാവില്ല. ആറ് മാസത്തിനുള്ളിൽ തുടർ നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

നിലന്പൂർ എംഎൽഎ പി.വി. അൻവറിനെതിരായ ആരോപണങ്ങൾ അന്വേഷിച്ചു വരികയാണ്. തെറ്റ് ചെയ്തെന്ന് ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകും. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.