ഉത്തരകൊറിയയിൽ ഭൂചലനം: ആണവപരീക്ഷണം നടത്തിയതായി സംശയം
Saturday, September 23, 2017 2:52 PM IST
പ്യോംഗ്യാംഗ്: ഉത്തരകൊറിയയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രദേശിക സമയം രാവിലെ 11.30നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. വെബ്സൈറ്റിലൂടെയാണ് ഉത്തരകൊറിയ ഭൂചനത്തെ സംബന്ധിച്ച കാര്യങ്ങൾ പുറത്തുവിട്ടത്. ഭൂചലനത്തെ തുടർന്നു ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഈ മാസം മൂന്നിന് ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയതിനെ തുടർന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അതേസമയം ഉത്തരകൊറിയ പുതിയ ആണവപരീക്ഷണം നടത്തിയതിന്‍റെ ഫലമായിരിക്കാം ഭൂചലനമെന്ന് ചൈന അറിയിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.