യുപിയിൽ 50 കോടിയുമായി എൻജിനീയർ പിടിയിൽ
Saturday, November 11, 2017 2:51 PM IST
ലക്നോ: ഉത്തർപ്രദേശിൽ 50 കോടിയുമായി സർക്കാർ എൻജിനീയർ പിടിയിൽ. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ഉത്തർപ്രദേശിലെ ജലസേചന വകുപ്പ് എൻജിനീയർ രാജേഷ്‌വാർ സിംഗ് യാദവാണ് പിടിയിലായത്.

ഏഴ് നഗരങ്ങളിലായി 22 സ്ഥലങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധനകൾ നടത്തിയത്. ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം തുടങ്ങിയ സ്ഥലങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധനകൾ നടത്തിയത്.

2.5 കോടി രൂപയുടെ സ്വർണവും ആദായനികുതി വകുപ്പ് ഇയാളിൽനിന്നും പിടിച്ചെടുത്തു. യാദവിന്‍റെ സഹോദരങ്ങളുടെ വസതികളിലും അധികൃതർ പരിശോധന നടത്തിയിരുന്നു.