ഗോവയിൽ പരിശീലനത്തിനിടെ യുദ്ധവിമാനം കത്തിനശിച്ചു
Wednesday, January 3, 2018 3:18 PM IST
പനാജി: ഗോവയിൽ പരിശീലന പറക്കലിനിടെ യുദ്ധവിമാനം കത്തിനശിച്ചു. ഗോവയിലെ ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിൽനിന്നു തെന്നിമാറിയ മിഗ് 29കെ യുദ്ധവിമാനമാണ് കത്തിനശിച്ചത്.

വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്താവളത്തിൽ നിന്നു പറന്നുയരാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

അപകടത്തെ തുടർന്നു വിമാനത്താവളം ഒരു മണിക്കൂർ അടച്ചിട്ടു. ഇവിടെനിന്നുള്ള സർവീസുകൾ വൈകാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.